റോമ vs വെറോണ മല്‍സരം നാളെ
ഇറ്റാലിയന്‍ സീരി എയില്‍ നാളെ റോമ vs വെറോണ മല്‍സരം നാളെ നടക്കും.ഇന്ത്യന്‍ സമയം നാളെ രാവിലെ ഒന്നേക്കാലിന് ആണ് മല്‍സരം.റോമയുടെ ഹോം ഗ്രൌണ്ടായ സ്റ്റേഡിയോ ഒളിംപിക്കോയില്‍ ആണ് മല്‍സരവേദി.പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനമാണ് റോമക്കുള്ളത്.വെറോണ ആണെങ്കില്‍ ഒന്‍പതാം സ്ഥാനത്തും.ഇരുവരും ഇതിന് മുന്നേ ഏറ്റുമുടിയപ്പോള്‍ അന്ന് വിജയം റോമയുടെ ഒപ്പം ആയിരുന്നു.
പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനമുള്ള റോമയുടെ മുകളില്‍ പതിനാല് പോയിന്‍റുകള്‍ക്ക് മുകളിലാണ് നാലാം സ്ഥാനത്തുള്ള ലാസിയോ എഫ്‌സി.അതിനാല്‍ തന്നെ ആദ്യ നാല് സ്ഥാനങ്ങളില്‍ കയറുക എന്നത് റോമയുടെ ഏതൊരു വിദൂരസ്വപ്നങ്ങളില്‍ പോലും ഉണ്ടാകില്ല.കഴിഞ്ഞ മല്‍സരത്തില്‍ ഫിയോറെന്‍റീനയുമായി സമനില നേടിയാണ് വെറോണ എഫ്‌സി വരുന്നത്.റോമായാണെങ്കില്‍ ബ്രെഷ്യയെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഈ മല്‍സരത്തിന് ഇറങ്ങുന്നത്.






































