യുവന്റസ് നാളെ സസുവോളയെ നേരിടും
ഇറ്റാലിയന്‍ സീരി എയില്‍ നാളെ യുവന്റസ് സസുവോളയെ നേരിടും.ഇന്ത്യന്‍ സമയം നാളെ ഒന്നേക്കാലിന് സസുവോളയുടെ ഹോം ഗ്രൌണ്ടായ മപ്പെയ് സ്റ്റേഡിയത്തില്‍ വച്ചാണ് മല്‍സരം.പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനമുള്ള യുവന്റസ് എട്ടാം സ്ഥാനമുള്ള സസുവോളയെയാണ് നേരിടുന്നത്.ഈ സീസണില്‍ ഇതിന് മുന്നേ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ സമനിലയായിരുന്നു ഫലം.
രണ്ടാം സ്ഥാനമുള്ള അറ്റ്ലാന്റയെക്കായിലും ആറ് പോയിന്റുകള്‍ക്ക് മുന്നിലാണ് യുവന്റസ്.ഇന്നതെ മല്‍സരത്തില്‍ ജയിച്ചാല്‍ തങ്ങളുടെ കിരീടത്തില്‍ നിന്നുള്ള അകലം കുറക്കാം യുവാന്റസിന്.യുവന്റസ് താരമായ റൊണാള്‍ഡോ ഇപ്പോള്‍ മികച്ച ഫോമിലാണ്.കഴിഞ്ഞ മല്‍സരത്തില്‍ യുവന്റസ് സമനിലയാണ് നേടിയതെങ്കിലും രണ്ടു ഗോള്‍ നേടി റൊണാള്‍ഡോ മികച്ചു നിന്നു.കഴിഞ്ഞ മല്‍സരത്തില്‍ ലാസിയോ എഫ്സിയെ പരാജയപ്പെടുത്തിയാണ് സസുവോളോ ഇന്നതെ മല്‍സരത്തിന് ഇറങ്ങുന്നത്.






































