വലന്‍സിയയും സെവിയയും പോരാട്ടത്തിനിറങ്ങും
ലാലിഗയില്‍ ഇന്ന് ഇന്ത്യന്‍ സമയം രാത്രി പതിനൊന്ന് മണിക്ക് ലെഗാനാസ് vs വലന്‍സിയ പോരാട്ടം നടക്കും.ലേഗാനസിന്റെ ഹോം ഗ്രൌണ്ടായ ഭൂട്ടാര്ക്ക് സ്റ്റേഡിയത്തില്‍ വച്ചാണ് മല്‍സരം.പോയിന്റ് പട്ടികയില്‍ ലെഗാനാസ് പത്തൊന്‍പതാം സ്ഥാനത്തും വലന്‍സിയ എട്ടാം സ്ഥാനത്തുമാണ്.ഈ സീസണില്‍ ഇരു ടീമുകളും ഇതിന് മുന്നേ ഏറ്റുമുട്ടിയപ്പോള്‍ അന്ന് സമനിലയായിരുന്നു ഫലം.
മറ്റൊരു സുപ്രധാന മല്‍സരത്തില്‍ സെവിയ മല്ലോര്‍ക്കയെ നേരിടും.ഇന്ത്യന്‍ സമയം നാളെ രാവിലെ ഒന്നരക്കാണ് മല്‍സരം.സേവിയയുടെ ഹോം ഗ്രൌണ്ടായ റാമോന്‍ സാഞ്ചസ് പിശ്വനില് ആണ് മല്‍സരം.പോയിന്റ് പട്ടികയില്‍ മല്ലോര്‍ക്ക പതിനെട്ടാം സ്ഥാനത്തും സെവിയ നാലാം സ്ഥാനത്തുമാണ്.ഈ സീസണില്‍ ഇരുവരും കണ്ടുമുട്ടിയപ്പോള്‍ അന്ന് വിജയം മല്ലോര്‍ക്കയ്ക്ക് ആയിരുന്നു.ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് മല്ലോര്‍ക്ക സെവിയയെ തകര്‍ത്തിരുന്നു.






































