Foot Ball Top News

നോര്‍വിച്ച് സിറ്റി- 0,മൈക്കല്‍ അന്‍റോണിയോ-4

July 11, 2020

നോര്‍വിച്ച് സിറ്റി- 0,മൈക്കല്‍ അന്‍റോണിയോ-4

ഇന്ന് നടന്ന നോര്‍വിച്ച് സിറ്റി vs  വെസ്റ്റ് ഹാം  പ്രീമിയര്‍ ലീഗ്  മല്‍സരത്തില്‍ നോര്‍വിച്ച് സിറ്റിയെ ഒറ്റക്ക് കീഴ്പ്പെടുത്തി  മൈക്കല്‍ അന്‍റോണിയോ.നാണംകെട്ട തോല്‍വിക്ക് പുറമെ ലീഗില്‍ നിന്നും തരംതാഴ്ത്തപ്പെടുകയും ചെയ്തു.പ്രീമിയര്‍ ലീഗില്‍ റെലഗേറ്റഡ് ആയ ആദ്യ ക്ലബ് ആണ് നോര്‍വിച്ച് സിറ്റി.നോര്‍വിച്ച് സിറ്റിയുടെ ഹോം ഗ്രൌണ്ടായ കാരോ റോഡ് സ്റ്റേഡിയത്തിലാണ് മല്‍സരം നടന്നത്.

 

മല്‍സരത്തിന്റെ പതിനൊന്നാം മിനുട്ടില്‍ ആദ്യ ഗോള്‍ നേടി മൈക്കല്‍ അന്‍റോണിയോ നോര്‍വിച്ച് സിറ്റിയുടെ പതനത്തിന് തറക്കലിട്ടു.രണ്ടാം പകുതി തീരാനിരിക്കെ രണ്ടാം ഗോളുമായി പിന്നേയും മൈക്കല്‍ അന്‍റോണിയോ രങ്കത്തെത്തി.74 മിനുട്ടില്‍ നാലാം ഗോള്‍ നേടിയ മൈക്കല്‍ അന്‍റോണിയോയേ 77 ആം മിനുട്ടില്‍ വെസ്റ്റ് ഹാം മാനേജര്‍ ഡാനിയല്‍ ഫാര്‍ക്കെ പിച്ചില്‍ നിന്നും പിന്‍വലിച്ചു.

Leave a comment