പ്രീമിയര്‍ ലീഗില്‍ ഇന്ന് ലിവര്‍പൂള്‍ ഇറങ്ങും
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ലിവര്‍പൂള്‍ ബേണ്‍ളിയെ നേരിടും.ഇന്ത്യന്‍ സമയം ഇന്ന് രാത്രി ഏഴര മണിക്കാണ് മല്‍സരം.ലിവര്‍പൂളിന്റെ തട്ടകമായ അന്ഫീല്ഡില് വച്ചാണ് മല്‍സരം നടക്കുക.ഈ സീസണില്‍ ഇരു ടീമുകളുംഇതിന് മുന്നേ ഏറ്റുമുട്ടിയപ്പോള്‍ എതിരിലാത്ത മൂന്ന് ഗോളിന് ലിവര്‍പൂള്‍ വിജയം കൈവരിച്ചിരുന്നു.
പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ള ലിവര്‍പൂള്‍ പുതിയ പല മാറ്റങ്ങളും ടീമില്‍ വരുത്തുമെന്ന് കരുത്തുന്നു.നാല് മല്‍സരങ്ങള്‍ ബാക്കിയുള്ള ലിവര്‍പൂളിന് 100 പോയിന്റ് എന്ന സ്വപ്നസംഖ്യയിലെത്താന് എട്ട് പോയിന്റുകള്‍ കൂടിയേ ആവശ്യം ഉള്ളൂ.ബേണ്‍ളി ലീഗില്‍ ഇപ്പോള്‍ പത്താം സ്ഥാനത്താണ്.കോവിഡ് ഇടവേളക്ക് ശേഷം തിരിച്ചെത്തിയ ബേണ്‍ലിയുടെ പ്രകടനം സ്ഥിരത പുലര്‍ത്തുന്നതല്ല.ബേണ്‍ളി മാഞ്ചെസ്റ്റര്‍ സിറ്റിയോട് അഞ്ച് ഗോളിന് പരാജയപ്പെട്ടിരുന്നു.






































