വിജയവീധി തുടര്‍ന്നു റയല്‍ മാഡ്രിഡ്
ഇന്നു രാവിലെ നടന്ന മല്‍സരത്തില്‍ റയല്‍ മാഡ്രിഡ് എതിരിലാത്ത രണ്ടു ഗോളിന് അലാവസിനെ പരാജയപ്പെടുത്തി.ജയത്തോടെ റയല്‍ മാഡ്രിഡ് ബാഴ്സയുമായുള്ള പോയിന്റ് വിത്യാസം നാല് പോയിന്റാക്കി നിലനിര്‍ത്തി.റയലിന് വേണ്ടി മാര്‍ക്കോ അസന്‍സിയോ,കരിം ബെന്‍സേമ എന്നിവര്‍ ഗോള്‍ സ്കോര്‍ ചെയ്തു.
സെര്‍ജിയോ റാമോസ്,ഡാനി കര്വഹാള് എന്നിവര്‍ സസ്പെന്ഷന് മൂലം കളിക്കാന്‍ ഇറങ്ങാത്തതിനാല്‍ എദര്‍ മിലിട്ടാവോ,ലൂക്കാസ് വാസ്ക്വെസ് എന്നിവര്‍ പകരം ഇറങ്ങി.പുതിയ പരീക്ഷണങ്ങള്‍ പലതും പയറ്റാറുള്ള സിദ്ദാന്ഇന്ന് റോഡ്രിഗോ,അസന്‍സിയോ എന്നിവരേ ഇരു വിങ്ങുകളിലും ഇറക്കി.മല്‍സരത്തിന്റെ പത്താം മിനുട്ടില്‍ ലഭിച്ച പെനാല്‍ട്ടി വലയിലെത്തിച്ച് ബെന്‍സേമ റയലിന് ലീഡ് നേടി കൊടുത്തു.മല്‍സരത്തിന്റെ രണ്ടാം പകുതിയില്‍ ബെന്‍സേമ നല്കിയ അസിസ്റ്റില്‍ അസന്‍സിയോ റയലിന്റെ രണ്ടാം ഗോള്‍ നേടി.






































