Foot Ball Top News

അഞ്ചടിച്ച് മാഞ്ചെസ്റ്റര്‍ സിറ്റി

July 9, 2020

അഞ്ചടിച്ച് മാഞ്ചെസ്റ്റര്‍ സിറ്റി

ഇന്നലെ നടന്ന പ്രീമിയര്‍ ലീഗ് മല്‍സരത്തില്‍ എതിരിലാത്ത അഞ്ച് ഗോളിന് മാഞ്ചെസ്റ്റര്‍ സിറ്റി ന്യൂ കാസിലിനെ പരാജയപ്പെടുത്തി.കഴിഞ്ഞ മല്‍സരത്തിലെ അപ്രതീക്ഷിത തോല്‍വി മറക്കും വിധം ആധിപത്യം പുലര്‍ത്തിയാണ് സിറ്റി ന്യൂ കാസിലിന് മേല്‍  വിജയം നേടിയത്.

 

മല്‍സരത്തില്‍ ആദ്യ ഗോള്‍ നേടിയത് ഗബ്രിയേല്‍ ജീസസ് ആണ്.അര്‍ജന്‍റൈന്‍ സ്ട്രൈകര്‍ സെര്‍ജിയോ അഗ്യൂറോയ്ക്ക് പകരം ഇപ്പോള്‍ ആദ്യ ഇലവനില്‍ ഇടം കണ്ടെത്തിയ ജീസസ് ടീമിന്റെ അവിഭാജ്യ ഘടകം ആണ്.ഡേവിഡ് സില്‍വയാണ് ജീസസിന്  അസിസ്റ്റ് നല്‍കിയത്.ആദ്യ ഗോളില്‍ നിന്നും ന്യൂ കാസില്‍ കരകയരുമ്പോഴേക്കും റിയാദ് മാഹ്റസ്  അടുത്ത ഗോള്‍ നേടി.സിറ്റിക്ക് വേണ്ടി ഡേവിഡ് സില്‍വ,റഹീം സ്റ്റര്‍ലിങ്,ഫെഡെറിക്കോ ഫെര്‍ണാണ്ടസ് (ഓണ്‍ ഗോള്‍ ) എന്നിവരും ഗോള്‍ നേടി.

 

Leave a comment