ഫുട്ബോള്‍ ചാണക്യന്‍മാര്‍ നാളെ നേര്‍ക്കുനേര്‍
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ നാളെ ടോട്ടന്‍ഹാം ഹോട്ട്സ്പര്‍സും എവര്‍ട്ടനും നേര്‍ക്കുനേര്‍.ടോട്ടന്‍ഹാം പോയിന്‍റ് പട്ടികയില്‍ പത്താം സ്ഥാനത്തും എവര്‍ട്ടന്‍ പതിനൊന്നാം സ്ഥാനത്തുമാണ്.മല്‍സരത്തിനെ ആവേശകരമാക്കുന്നത് ഇതിലെ വിജയി ഒമ്പതാം സ്ഥാനത്തേക്ക് കയറും എന്നതാണ്.ഇരുവരും തമ്മില്‍ ഒരു പോയിന്‍റിന്‍റെ വിത്യാസം മാത്രമേ ഉള്ളു.മറ്റൊരു കാര്യം നോക്കുകയാണെങ്കില്‍ ഫുട്ബോള്‍ ചരിത്രത്തിലെ തന്നെ മികച്ചതായി കാണുന്ന രണ്ട് മാനേജര്‍മാര്‍ തമ്മിലുള്ള പോരാട്ടമാണിത്.
കാര്‍ലോ ആഞ്ചലോട്ടിയും ജോസ് മോറിഞ്ഞോയും പരസ്പ്പരം ഏറ്റുമുട്ടുമ്പോള്‍ ഫൂട്ബാള്‍ ആരാധകര്‍ക്ക് പലതും പ്രതീക്ഷിക്കാം.ടോട്ടന്‍ഹാം ഹോം സ്റ്റേഡിയത്തില്‍ വച്ച് ഇന്ത്യന്‍ സമയം നാളെ രാത്രി പന്ത്രണ്ടരക്കാണ് മല്‍സരം നടക്കുക.ഈ സീസണില്‍ ഇരു ടീമുകളും ഇതിന് മുന്നേ ഏറ്റുമുട്ടിയപ്പോള്‍ സമനിലയായിരുന്നു ഫലം.അന്നത്തെ മല്‍സരത്തിലാണ് ആന്ദ്രെ ഗോമസ് പരിക്ക് പറ്റി പുറത്തായത്.






































