Foot Ball Top News

ലിവര്‍പൂളിന് വിജയം

July 6, 2020

ലിവര്‍പൂളിന് വിജയം

ഇന്നലെ നടന്ന മല്‍സരത്തില്‍ എതിരിലാത്ത രണ്ട് ഗോളിന് വിജയിച്ച് ലിവര്‍പൂള്‍.ആസ്റ്റണ്‍ വില്ലയെ തോല്‍പ്പിച്ച ലിവര്‍പൂളിന് ഇതോടെ സിറ്റിയുമായി വലിയ മാര്‍ജിനില്‍ തോറ്റത് പഴംകഥ ആകും.ഇനി ലീഗ് അവസാനിക്കാന്‍ അഞ്ച് മല്‍സരങ്ങള്‍ മാത്രമാണ് ലിവര്‍പൂളിന് ഉള്ളത്.അതിനാല്‍ അടുത്ത സീസണിന് മുന്നോടിയായി പല പരീക്ഷണങ്ങള്‍ നടത്താന്‍ ക്ലോപ് ശ്രമിക്കും.

 

 

ഇന്നലത്തെ മല്‍സരത്തില്‍ ഫിര്‍മിഞ്ഞോയ്ക്ക് പകരം ഡിവോക്ക് ഒറിജിക്ക്  ക്ലോപ് അവസരം നല്‍കിയിരുന്നു.മല്‍സരത്തിന്റെ ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു.ലിവര്‍പൂളിനെ ഗോള്‍ നേടാന്‍ ആസ്റ്റണ്‍ വില്ല അവസരം നല്‍കിയിരുന്നില്ല.രണ്ടാം പകുതിയില്‍ ഫിര്‍മിഞ്ഞോ,വാന്‍റാലം,ജോര്‍ഡന്‍ ഹെന്‍റേഴ്സണ്‍ എന്നിയവരെ ക്ലോപ് ഇറക്കിയിരുന്നു.അതിനു ഫലം കാണുകയും ചെയ്തു.71 ആം മിനുട്ടില്‍ സാദിയോ മാനെ ലിവപൂളിന് വേണ്ടി  ആദ്യ ഗോള്‍ നേടി.89 ആം മിനുട്ടില്‍ കര്‍ട്ടിസ് ജോണ്‍സ് ഗോള്‍ നേടി ലിവര്‍പൂളിന്‍റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി.

Leave a comment