ക്ഷീണം മാറ്റാന്‍ ലിവര്‍പൂള്‍
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് നേടിയത്തിന് ശേഷം മാഞ്ചെസ്റ്റര്‍ സിറ്റിയോട് ദയാനകമായി പരാജയപ്പെട്ട ലിവര്‍പൂള്‍ ഇന്ന് പോയ മാനം തിരിച്ചുപിടിക്കാന്‍ തങ്ങളുടെ ഹോം ഗ്രൌണ്ടായ ആന്‍ഫീല്‍ഡില്‍ ആസ്റ്റണ്‍ വില്ലയെ നേരിടും.ഇനി വരുന്ന മല്‍സരങ്ങള്‍ വലിയ പ്രാധാന്യം ഇല്ലാത്തതിനാല്‍ പുതിയ ടാക്ക്ടിക്ക്സും പുതിയ തന്ത്രങ്ങളും ക്ലോപ്പ് ഇന്ന് പരീക്ഷിക്കാന്‍ സാധ്യതയുണ്ട്.
ഈ സീസണില്‍ ഇരു ടീമുകളും ആദ്യം ഏറ്റുമുട്ടിയപ്പോള്‍ അന്ന് വിയജയമ് ലിവര്‍പൂളിനൊപ്പം ആയിരുന്നു.ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ലിവര്‍പൂള്‍ വിജയം കൈവരിച്ചു.അവസാന ഏഴു മിനുട്ടില്‍ രണ്ട് ഗോള്‍ നേടിയാണ് അന്ന് ലിവര്‍പൂള്‍ വിരോചിതമായി തിരിച്ചുവന്നത്.പോയിന്‍റ് പട്ടികയില്‍ പതിനെട്ടാം സ്ഥാനത്താണ് ആസ്റ്റന്‍ വില്ല.എങ്ങനെയും റെലഗേഷന്‍ സോണില്‍ നിന്നും രക്ഷ നേടുക എന്നതായിരിക്കും അവരുടെ ലക്ഷ്യം.






































