Foot Ball Top News

പ്രീമിയര്‍ ലീഗില്‍ ഗണേഴ്സ് ഇന്ന് വോള്‍വ്സിനെതിരെ

July 4, 2020

പ്രീമിയര്‍ ലീഗില്‍ ഗണേഴ്സ് ഇന്ന് വോള്‍വ്സിനെതിരെ

ഇന്ന് ഇന്ത്യന്‍ സമയം രാത്രി പത്ത് മണിക്ക് വോള്‍വ്സ് vs ആഴ്സണല്‍ മല്‍സരം വോള്‍വ്സ് ഹോം ഗ്രൌണ്ടായ മോളിനുയെക്സ് സ്റ്റേഡിയത്തില്‍ വച്ച് നടക്കും.പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്ത് വോള്‍വ്സും,ആഴ്സണല്‍ ഇപ്പോള്‍ എട്ടാം സ്ഥാനത്തുമാണ്.ഈ സീസണില്‍ ഇരു ടീമുകളും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ അന്ന് സമനില ആയിരുന്നു ഫലം.ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി.

 

 

ഒന്നു ആഞ്ഞുപരിശ്രമിക്കുകയാണെങ്കില്‍  ആദ്യ നാല് സ്ഥാനത്തിലെത്താന്‍ വോള്‍വ്സിനേ കൊണ്ട് കഴിയും.എങ്ങനെയും ആ ലക്ഷ്യത്തില്‍ എത്താന്‍ അവര്‍ കഠിനപ്രയത്നം നടത്തും എന്നത് തീര്‍ച്ചയാണ്.കൊറോണക്ക് ശേഷം തിരിച്ചെത്തിയ വോള്‍വ്സ് മിന്നും ഫോമിലാണ്.മൂന്ന് മല്‍സരങ്ങളിലും വിജയിച്ചിട്ടാണ് വോള്‍വ്സ് വരുന്നത്.എന്നാല്‍ ആഴ്സണല്‍ കാമ്പില്‍ കാര്യങ്ങള്‍ അത്രക്ക് പന്തിയല്ല.കഴിഞ്ഞ മൂന്ന് മല്‍സരങ്ങള്‍ ജയിച്ചെങ്കിലും അപ്രതീക്ഷിതമായി  രണ്ടു തോല്‍വി വഴങ്ങിയത് കോച്ച് മൈക്കല്‍ അര്‍ട്ടേട്ടക്ക് തലവേദന സൃഷ്ട്ടിക്കുന്നു.

Leave a comment