Foot Ball Top News

ന്യൂകാസിലിന് വിജയം

July 2, 2020

ന്യൂകാസിലിന് വിജയം

തങ്ങളുടെ ഹോം ഗ്രൌണ്ടായ വിറ്റാലിറ്റി സ്റ്റേഡിയത്തില്‍ വച്ച് ഇന്നലെ ന്യൂകാസിലിനെതിരെ നടന്ന മല്‍സരത്തില്‍ ബോണ്‍മൌത്ത് പരാജയപ്പെട്ടു.ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ന്യൂകാസില്‍ വിജയം രേഗപ്പെടുത്തിയത്.വമ്പന്‍ വിജയം നേടിയതോടെ പോയിന്‍റ് ടേബളിലും ഉയര്‍ച്ച നേടി ന്യൂകാസില്‍.ഇപ്പോള്‍ പോയിന്‍റ് ടേബളില്‍ പതിമൂന്നാം സ്ഥാനത്താണ് ന്യൂകാസില്‍.

മല്‍സരത്തിലെ സമസ്ത മേഘലകളിലും ആധിപത്യം സ്ഥാപിച്ചാണ് ന്യൂകാസില്‍ വിജയം നേടിയത്.മല്‍സരം ആദ്യ പകുതി അവസാനിക്കുമ്പോള്‍ ന്യൂ കാസില്‍ രണ്ടേ പൂജ്യത്തിന് മുന്നിട്ട് നില്‍ക്കുകയാണ്.ഡ്വൈറ്റ് ഗെയില്‍,ഷോണ്‍ ലോങ്ഗ്സ്റ്റാഫ് എന്നിവരാണ് ആദ്യ പകുതിയില്‍ ന്യൂകാസിലിന് വേണ്ടി ഗോള്‍ സ്കോര്‍ ചെയ്തവര്‍.രണ്ടാം പകുതിയിലും ആക്രമണം തുടര്‍ന്ന ന്യൂകാസില്‍ ഗോളുകള്‍ നേടി കൊണ്ടിരുന്നു.മിഗ്വല്‍ അല്‍മിറോണ്‍,വാലേന്‍റീനോ ലസാറോ എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി.എക്സ്റ്റ ടൈമില്‍ ബോണ്‍മൌത്തിന്‍റെ ആശ്വാസ ഗോള്‍ നേടിയത് ഡാന്‍ ഗോസ്ലിങ് ആണ്.


 

Leave a comment