Foot Ball Top News

പ്രീമിയര്‍ ലീഗില്‍ ഇന്ന് മൂന്നു മല്‍സരങ്ങള്‍

July 1, 2020

പ്രീമിയര്‍ ലീഗില്‍ ഇന്ന് മൂന്നു മല്‍സരങ്ങള്‍

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് മൂന്നു മല്‍സരങ്ങള്‍.പതിനെട്ടാം സ്ഥാനത്തുള്ള ബോണ്‍മൌത്ത് പതിനാലാം സ്ഥാനത്തുള്ള ന്യൂ കാസിലിനെ നേരിടും.ബോണ്‍മൌത്ത് ഹോം ഗ്രൌണ്ട് വിറ്റാലിറ്റി സ്റ്റേഡിയത്തില്‍ വച്ച്  ഇന്ത്യന്‍ സമയം രാത്രി പത്തരക്കാണ്  മല്‍സരം നടക്കുക.മറ്റൊരു സുപ്രധാന മല്‍സരത്തില്‍ എവര്‍ട്ടന്‍ ലേയ്സെസ്റ്റര്‍ സിറ്റിയെ നേരിടും.

 

പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ലേയ്സെസ്റ്റര്‍ സിറ്റി ഇപ്പോള്‍.എവര്‍ട്ടന്‍ ഹോം ഗ്രൌണ്ടായ ഗുഡിസന്‍ പാര്‍ക്കില്‍ വച്ചാണ് മല്‍സരം.ഇന്ത്യന്‍ സമയം ഇന്ന് രാത്രി പത്തരക്ക് തന്നെയാണ് ഈ മല്‍സരവും നടക്കുക.ഈ സീസണില്‍ ഇരു ടീമുകളും ഇതിന് മുന്നേ ഏറ്റുമുട്ടിയപ്പോള്‍ അന്ന് വിജയം ലേയ്സെസ്റ്റര്‍ സിറ്റിക്ക് ഒപ്പം ആയിരുന്നു.ആഴ്സണല്‍ ഇന്ന് രാത്രി പത്തരക്ക് നോര്‍വിച്ച് സിറ്റിയെ നേരിടും.എമിറേറ്റ്സ് സ്റ്റേഡിയത്തി വച്ചാണ് മല്‍സരം നടക്കുക.പോയിന്‍റ് ടേബളില്‍  പത്താം സ്ഥാനത്താണ് ആഴ്സണല്‍ ഇപ്പോള്‍.

 

 

Leave a comment