സര്‍വാധിപത്യത്തോടെ യുവന്റസ് മുന്നോട്ട്
ലൂയിജി ഫെറാറിസ് സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ മികച്ച വിജയവുമായി യുവന്റസ്.ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് യുവന്റസ് ജെനോവക്കെതിരെ വിജയം കൈവരിച്ചത്.റൊണാള്‍ഡോ,പൌലോ ഡിബാല,ഡഗ്ലസ് കോസ്റ്റ എന്നിവരാണ് യുവന്റസിന് വേണ്ടി ഗോള്‍ സ്കോര്‍ ചെയ്തവര്‍.ജെനോവയുടെ ആശ്വാസ ഗോള്‍ നേടിയത് അന്ദ്രിയ പിനമോന്റിയാണ്.വിജയത്തോടെ സീരി എ കിരീടത്തിന്റെ ഒരു പാടി കൂടി അടുത്തെത്തി യുവന്റസ്.
ആദ്യ പകുതിയില്‍ ഇരു ടീമുകളും ഗോളൊന്നും നേടിയില്ല.രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ആക്രമിച്ച് കളിച്ച യുവന്റസിന് അവര്‍ പ്രതീക്ഷിച്ച ഫലം കിട്ടിയത് മല്‍സരത്തിന്റെ അന്‍പതാം മിനുട്ടില്‍ പൌലോ ഡിബാല നല്കി.യുവാന്‍ കൊഡ്രാഡോ നല്കിയ അസിസ്റ്റിലാണ് ഡിബാല ഗോള്‍ നേടിയത്.പിന്നീട് ക്രിസ്റ്റിയാനോ റൊണാള്‍ഡോ,ഡഗ്ലസ് കോസ്റ്റ എന്നിവര്‍ ഗോള്‍ നേടി ജെനോവയുടെ പതനം പൂര്‍ത്തിയാക്കി.






































