പിന്നേയും സമനില കുരുക്ക് ലാലിഗ കിരീടം ബാഴ്സയില്‍ നിന്നകലുന്നു
ഇന്ന് കാമ്പ് നൌവില്‍ നടന്ന അറ്റ്ലറ്റിക്കോ മാഡ്രിഡുമായുള്ള മല്‍സരത്തില്‍ സമനില കുരുക്കില്‍ വീണ് ബാഴ്സലോണ.ഇരു ടീമുകളും ഈരണ്ട് ഗോളുകള്‍ വീതം നേടി.മെസ്സിയുടെ 700 ആം ഗോള്‍ കാത്തിരുന്ന് മുഷിഞ്ഞ ആരാധകര്‍ക്ക് ഒടുവില്‍ അവരുടെ സ്വപ്നസാക്ഷാത്കാരം സഫലമായി.മല്‍സരത്തിന്റെ 50 ആം മിനുട്ടില്‍ ലഭിച്ച പെനാല്‍ട്ടി പനേങ്ക സ്റ്റൈലില്‍ ഗോളാക്കി മെസ്സി തന്റെ നേട്ടം ആരാധകര്‍ക്ക് മറക്കാനാവാത്ത അനുഭവം ആക്കിമാറ്റി.
പക്ഷേ ഇനി ലാലിഗ കിരീടം നെടാമെന്ന ബാഴ്സയുടെ മോഹങ്ങള്‍ അസ്ഥാനതാണ്.റയലിനെക്കാള്‍ ഒരു മല്‍സരം കൂടുതല്‍ കളിച്ച ബാഴ്സലോണ റയലിനെക്കാള്‍ ഒരു പോയിന്റിന് പുറകിലാണ്.ഇനി റയല്‍ ഒരു മല്‍സരം തോല്കുകയും മറ്റൊന്ന് സമനിലയാകുകയും ചെയ്താല്‍ മാത്രമേ ബാഴ്സയ്ക്ക് റയലിന്റെ ഒപ്പം എത്താന്‍ കഴിയുകയുള്ളൂ .അറ്റ്ലറ്റിക്കോയുടെ രണ്ടു ഗോളുകളും നേടിയത് സൌള് നിഗ്വസ് പെനാല്‍ട്ടിയിലൂടെ ആണ്.ബാഴ്സയുടെ ആദ്യ ഗോള്‍ ഡിയഗോ കോസ്റ്റയുടെ ഓണ്‍ ഗോള്‍ ആയിരുന്നു.






































