ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് റയല്‍ മാഡ്രിഡ്
ഇന്ന് രാവിലെ നടന്ന ലാലിഗ മല്‍സരത്തില്‍ എതിരിലാത ഒരു ഗോളിന് റയല്‍ മാഡ്രിഡ് എസ്പ്യാനോളിനെ തോല്‍പ്പിച്ചു.എസ്പ്യാനോളിന്റെ ഹോം ഗ്രൌണ്ടായ കോര്നേല എല്‍ പ്രാട്ട് സ്റ്റേഡിയത്തില്‍ വച്ചായിരുന്നു മല്‍സരം.റയലിന്റെ വിജയ ശില്പി ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ കസമീരോയാണ്.ആദ്യ പകുതിയില്‍ ലഭിച്ച എക്സ്ട്രാ ടൈമില്‍ അദ്ദേഹം റയലിന്റെ വിജയ ഗോള്‍ നേടി.
ഇതോടെ റയല്‍ മാഡ്രിഡ് ലാലിഗ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി.ഇന്നലെയും ആദ്യ ഇലവനില്‍ സിനദീന്‍ സിദാന് പല മാറ്റങ്ങളും കൊണ്ടുവന്നു.ഇന്നലെ ഇസ്കോ ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചത് ആരാധകരെ ആവേശത്തിലാഴ്ത്തിയിരുന്നു.യുവ താരമായ ഫെഡെ വല്വേറെഡേയും ഇന്നലെ ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചു.ആദ്യ പകുതി തീരാനിരിക്കെ ബെന്‍സേമ നല്കിയ അസിസ്റ്റിലാണ് കേസ് കസേമിരോ ഗോള്‍ നേടിയത്.






































