റോമയെ പഞ്ഞിക്കിട്ട് എസി മിലാന്‍
ഇന്ന് നടന്ന സെരി എ മല്‍സരത്തില്‍ റോമയെ എതിരിലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി എസി മിലാന്‍.എസി മിലാന്‍റെ തട്ടകമായ സാന്‍ സിറോയില്‍ വച്ചായിരുന്നു മല്‍സരം.പോയിന്‍റ് പട്ടികയില്‍ ഇപ്പോള്‍ എസി മിലാന്‍ ഏഴാം സ്ഥാനത്താണ്. തോറ്റെങ്കിലും റോമ ഇപ്പോഴും അഞ്ചാം സ്ഥാനം തുടരുന്നു.
ഇരു ടീമുകളും ആദ്യ പകുതിയില്‍ ഗോളൊന്നും നേടയില്ല.ഒരു സമയത്ത് മല്‍സരം ഗോള്‍ രഹിത സമനിലയില്‍ പിരിയുമെന്ന് തോന്നിച്ചെങ്കിലും 76 ആം മിനുട്ടില്‍ എസി മിലാന്‍ താരം ആന്‍റെ റെബിക്ക് തന്‍റെ ടീമിന് ലീഡ് നേടി കൊടുത്തു.മല്‍സരം അവസാനിക്കുമ്പോള്‍ തന്‍റെ ടീമിന് ലഭിച്ച പെനാല്‍ട്ടി മിഡ്ഫീല്‍ഡര്‍ ഹക്കാന്‍ കല്‍ഹാനോഗ്ലൂ വലയിലെത്തിച്ചപ്പോള്‍ റോമയുടെ ബാക്കിയുണ്ടായിരുന്ന പ്രതീക്ഷയായിരുന്നു നിലച്ചത്.എസി മിലാന്‍ താരം സൈമണ്‍ ജേര്‍ മികച്ച പ്രകടനം പുറത്തെടുത്തു.






































