Foot Ball Top News

എഫ്എ കപ്പ് സെമിയില്‍ പ്രവേശിച്ച് ലംപാര്‍ഡിന്‍റെ കുട്ടികള്‍

June 28, 2020

എഫ്എ കപ്പ് സെമിയില്‍ പ്രവേശിച്ച് ലംപാര്‍ഡിന്‍റെ കുട്ടികള്‍

ഇന്ന് നടന്ന എഫ്എ കപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍   മല്‍സരത്തില്‍ വിജയിച്ച ചെല്‍സി എഫ്എ കപ്പ് സെമി ഫൈനലില്‍ പ്രവേശിച്ചു.എതിരാളികളായ ലേയ്സെസ്റ്റര്‍ സിറ്റിയെ എതിരിലാത്ത ഒരു ഗോളിനാണ് ചെല്‍സി പരാജയപ്പെടുത്തിയത്.റോസ് ബാര്‍ക്ലിയാണ് ചെല്‍സിയുടെ വിജയ ഗോള്‍ നേടിയത്.ഇരു ടീമുകളും അവസാന നിമിഷം വരെ പോരാടിയ മല്‍സരത്തില്‍ (63 മിനുട്ടില്‍) ആണ് ചെല്‍സിയുടെ വിജയ ഗോള്‍ പിറന്നത്.

 

 

ആദ്യ പകുതിയില്‍ ഇരു ടീമുകളും ഗോള്‍ നേടിയില്ല.രണ്ടാം പകുതിയില്‍ ചെല്‍സി കോച്ച് ഫ്രാങ്ക് ലംപാര്‍ഡ് യുവ താരമായ ബില്ലി ഗില്‍മുറിന് പകരം റോസ് ബാര്‍ക്ലിയേ ഇറക്കി.മല്‍സരത്തിന്‍റെ 63 ആം മിനുട്ടില്‍ വില്യന്‍ നല്‍കിയ അസിസ്റ്റില്‍ അദ്ദേഹം ഗോള്‍ നേടി തന്‍റെ ഗുരുവിന്‍റെ വിശ്വസം കാത്തുസൂക്ഷിച്ചു.ഇതോടെആഴ്സണല്‍,മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്,ചെല്‍സി എന്നിവര്‍ എഫ്എ കപ്പിന്‍റെ സെമി ഫൈനളിലേക്ക് കടന്നു.

Leave a comment