Foot Ball Top News

ആസ്റ്റന്‍ വില്ലയില്‍ നിന്നു ജയം പിടിച്ചുവാങ്ങി ലംപാര്‍ഡിന്‍റെ കുട്ടികള്‍

June 22, 2020

ആസ്റ്റന്‍ വില്ലയില്‍ നിന്നു ജയം പിടിച്ചുവാങ്ങി ലംപാര്‍ഡിന്‍റെ കുട്ടികള്‍

ആസ്റ്റന്‍ വില്ലയുടെ ഹോം ഗ്രൌണ്ടായ വില്ല പാര്‍ക്കില്‍ നടന്ന മല്‍സരത്തില്‍ ആദ്യ പകുതിക്ക് പിന്നിലായതിന് ശേഷം ജയം നേടി വീരോചിതമായി തിരിച്ചുവന്ന് ചെല്‍സി.ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ചെല്‍സി വിജയംനേടിയത്.ചെല്‍സിക്കു വേണ്ടി  ഗോളുകള്‍  നേടിയത് ക്രിസ്റ്റ്യന്‍ പുലിസിച്ചും ഒലിവര്‍ ജീരൂഡും ആണ്.

 

 

മല്‍സരത്തിന്റെ ആദ്യ പകുതി തീരാനിരിക്കെ കോര്‍ട്ട്നി ഹൌസ് നേടിയ ഗോളില്‍ ലീഡ് നേടി ആസ്റ്റന്‍ വില്ല.തുടര്‍ന്നു രണ്ടാം പകുതിയില്‍ കോച്ച് ഫ്രാങ്ക് ലംപാര്‍ഡ് പുതിയ കളിക്കാരെ ഇറക്കിയതോടെ ഫലം കണ്ടു തുടങ്ങി.55 ആം മിനുട്ടില്‍ റൂബന്‍ ലോട്ടസ് ചീക്കിന് പകരം എത്തിയ ക്രിസ്റ്റ്യന്‍ പുലിസിച്ച് ആദ്യ ഗോള്‍ ചെല്‍സിക്കു വേണ്ടി നേടി.രണ്ട് മിനുട്ടിന് ശേഷം രണ്ടാം ഗോള്‍ നേടി ചെല്‍സി വിജയം ഉറപ്പിച്ചു.ജീരൂഡാണ് രണ്ടാം ഗോള്‍ നേടിയത്.ഇരു ഗോളുകള്‍ക്കും അസിസ്റ്റ് നല്‍കിയത് സ്പാനിഷ് താരം  സീസര്‍ ആസ്പിലികുയേറ്റയാണ്.

Leave a comment