ആദ്യ മല്‍സരത്തില്‍ സമനില വഴങ്ങി ലിവര്‍പൂള്‍
ഇന്നലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നടന്ന മല്‍സരത്തില്‍ സമനിലയില്‍ കലാശിച്ച് ഇടവേളക്ക് ശേഷമുള്ള ലിവര്‍പൂളിന്‍റെ ആദ്യ മല്‍സരം.എവര്‍ട്ടനിന്റെ ഹോം ഗ്രൌണ്ടായ ഗൂഡിസന്‍ അരീനയില്‍ വച്ച് നടന്ന മല്‍സരം ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു.ലിവര്‍പൂളിന്‍റെ ആദ്യ ടീമില്‍ ഇന്നലെ സൂപ്പര്‍ താരം മൊഹമ്മദ് സലായേ ക്ലോപ് ഉള്‍പ്പെടുത്തിയിരുന്നില്ല.
യുവതാരമായ ടാകുമി മിന്നാമിനോയാണ് സലാക്ക് പകരം ഇന്നലെ ഇറങ്ങിയത്.ഈ സീസണില്‍ മികച്ച പ്രകടനം കാഴ്ച വച്ച ലിവപൂള്‍ കൊറോണ വരുന്നതിന് മുന്നേയുള്ള അവസാന നാളുകളില്‍ മോശം ഫോം ആയിരുന്നു.ഇന്നലത്തെ മല്‍സരം നോക്കുകയാണെങ്കില്‍ പ്രത്യേകമായി ഒന്നും തന്നെ പറയാന്‍ ഇരു ടീമുകളും ഒന്നും തന്നെ ചെയ്തിട്ടില്ല.”ബ്ലാക്ക് ലൈവ്സ് മാറ്റര്‍ ” എന്ന വാചകം ജേഴ്സിയുടെ പുറകില്‍ പതിച്ചാണ് ലിവര്‍പൂള്‍ ടീമങ്കങ്ങള്‍ ഇന്നലെ കളിക്കാന്‍ ഇറങ്ങിയത്.






































