ഏഴാം സ്ഥാനം നിലനിര്‍ത്തി വിയാറയല്‍,സമനിലയില്‍ ആശ്വാസം തേടി ലേഗാനസ്
ഇന്നലെ നടന്ന ലാലിഗ മല്‍സരത്തില്‍ വിജയത്തോടെ വിയാറയല്‍ തങ്ങളുടെ ഏഴാം സ്ഥാനം നിലനിര്‍ത്തി.ഗ്രനാഡയുടെ ഹോം ഗ്രൌണ്ടായ ലോസ് കാര്‍മീന്‍സില്‍ നടന്ന മല്‍സരത്തില്‍ ഒരു ഗോളിനാണ് വിജയം കണ്ടത്.തോല്‍വി നേരിട്ടെങ്കിലും ഒന്‍പതാം സ്ഥാനം ഗ്രനാഡയും നിലനിര്‍ത്തി.മല്‍സരത്തിന്റെ പതിനൊന്നാം മിനുട്ടില്‍ വിയാറയല്‍ റൈറ്റ് ബാക്ക് നല്കിയ അസിസ്റ്റില്‍ ജെറാര്‍ഡ് മോറെനോയാണ് ഗോള്‍ നേടിയത്.ഗോള്‍ നേടിയ മോറെനോയെ പിന്നീട് കോച്ച് ജാവിയര്‍ കാലേജ പിന്‍വലിക്കുകയും ചെയ്തു.
പോയിന്റ് പട്ടികയില്‍ അവസാനക്കാരായ ലേഗാനസും മല്ലോര്‍ക്കയും നേരിട്ട മല്‍സരത്തില്‍ ലേഗാനസിന് ആശ്വാസ സമനില.മല്ലോര്‍ക്കയുടെ ഹോം ഗ്രൌണ്ടില് വച്ച് പൊരുതി നേടിയ സമനില അവര്‍ക്ക് ആശ്വാസം ആകുമെന്നത് തീര്‍ച്ച.മല്ലോര്‍ക്കയ്ക്ക് വേണ്ടി സാല്വ സെവിയ ഒമ്പതാം മിനുട്ടില്‍ ഗോള്‍ നേടിയപ്പോള്‍ അതിനു ബദലായി ലേഗാനസിന് വേണ്ടി ഓസ്കാര്‍ റോഡൃഗസ് അര്‍നൈസ് 87 ആം മിനുട്ടില്‍ തിരിച്ചടിച്ചു.






































