Foot Ball Top News

പഴയ ശിഷ്യന്മാര്‍ക്കെതിരെ മോറിഞ്ഞോ നാളെ ഇറങ്ങും

June 19, 2020

പഴയ ശിഷ്യന്മാര്‍ക്കെതിരെ മോറിഞ്ഞോ നാളെ ഇറങ്ങും

പ്രീമിയര്‍ ലീഗില്‍ നാളെ വമ്പന്‍മാര്‍ ഇറങ്ങുന്നു.മാഞ്ചെസ്റ്റര്‍ യുണൈറ്റടും ടോട്ടന്‍ഹാം ഹോട്ട്സ്പര്‍സും ആണ് നേര്‍ക്കുനേര്‍ ഇറങ്ങുന്നത്.നാളെ ഇന്ത്യന്‍ സമയം രാവിലെ 12:45 നാണ് മല്‍സരം.മല്‍സരത്തിന് ആതിഥേയത്വം വഹിക്കുന്നത് ടോട്ടന്‍ഹാം ഹോം ഗ്രൌണ്ടില്‍ വച്ചാണ്.മല്‍സരത്തിന് ആവേശം കൂട്ടുന്നത് മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്‍റെ മുന്നത്തെ കോച്ച് ജോസ് മോറിഞ്ഞോ ഇപ്പോഴത്തെ ടോട്ടന്‍ഹാം ഹോട്ട്സ്പര്‍സ് കോച്ചാണ് എന്നതാണ്.

 

പോയിന്‍റ് ടെബളില്‍ അഞ്ചാം സസ്ഥാനതാണ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ഇപ്പോഴുളത്ത്.എങ്ങനെയും ആദ്യ നാല് സ്ഥാനങ്ങളില്‍ കയറാനാകും ഇരു ടീമുകളുടെയും ലക്ഷ്യം.എന്നാല്‍ എട്ടാം സ്ഥാനത്തുള്ള ടോട്ടന്‍ഹാമിന് ആ ലക്ഷ്യം നിറവേറ്റാന്‍ കൂടുതല്‍ വെല്ലുവിളികള്‍ നേരിടേണ്ടി വരും.നാളത്തെ മല്‍സരത്തിന് തയാറെടുക്കുമ്പോള്‍ ഇരു ടീമുകളും ഇറങ്ങുന്നത് വളരെ അധികം ആവേശത്തോടെ ആയിരിക്കും.എന്തെന്നാല്‍ ബ്രൂണോ പൊഗ്ബ സഖ്യം ആദ്യമായി കളത്തില്‍ ഇറങ്ങുന്ന മല്‍സരമായിരിക്കും ഇത്.ടോട്ടന്‍ഹാമിനാകട്ടെ പുതിയ കോച്ചിന്‍റെ തന്ത്രങ്ങള്‍ നേരില്‍ കാണുവാനും അവസരം ലഭിക്കും.

Leave a comment