പ്രീമിയര്‍ ലീഗില്‍ ഇന്ന് നോര്‍വിച്ച് സിറ്റി vs സതാംറ്റന്‍
പ്രീമിയര്‍ ലീഗില്‍ ഇന്ന് നോര്‍വിച്ച് സിറ്റി vs സതാംറ്റന്‍ മല്‍സരം നോര്‍വിച്ച് സിറ്റിയുടെ ഹോം ഗ്രൌണ്ടായ കരോ ഗ്രൌണ്ടില്‍ വച്ചാണ് നടക്കുന്നത്.പോയിന്‍റ് ടേബളില്‍ നോര്‍വിച്ച് സിറ്റി ഇപ്പോഴുളത്ത് ഏറ്റവും അവസാന സ്ഥാനതാണ്. സതാംറ്റന്‍ ആകട്ടെ പതിനാലാം സ്ഥാനത്തും.എന്ത് വിലകൊടുത്തും റെലഗേഷന്‍ സോണില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കും നോര്‍വിച്ച് സിറ്റി.
കൊറോണ മൂലം യൂറോപ്പിയന്‍ ഫുട്ബോള്‍ നിര്‍ത്തിവച്ചതിന് ശേഷം നോര്‍വിച്ച് സിറ്റിയുടെ ആദ്യ മല്‍സരമാണ് നടക്കാന്‍ പോകുന്നത്.അവസാന മല്‍സരത്തില്‍ ഷെഫീല്‍ഡ് യുണൈറ്റഡിനെതിരെ തോവിയായിരുന്നു നോര്‍വിച്ച് സിറ്റിയുടെ ഫലം.കൊറോണ ഇടവേളക്ക് ശേഷം ആദ്യ മല്‍സരത്തിന് തയാറെടുക്കുകയാണ് സതാംറ്റണും.അവസാന മല്‍സരത്തില്‍ ന്യൂകാസില്‍ യുണൈറ്റഡിനെതിരെ സതാംറ്റന്‍ നേരിട്ടത് തോല്‍വിയായിരുന്നു.എന്തായാലും ഇന്നതെ മല്‍സരത്തില്‍ തീ പാറുമെന്ന് ഉറപ്പാണ്.






































