Foot Ball Top News

ബെന്‍റെലര്‍ അരീനയില്‍ ഗോള്‍ ആറാട്ട്

June 13, 2020

ബെന്‍റെലര്‍ അരീനയില്‍ ഗോള്‍ ആറാട്ട്

ബുണ്ടസ്ലിഗയില്‍ ഇന്ന് നടന്ന പാഡര്‍ബോണ്‍ vs വേര്‍ഡര്‍ ബ്രമന്‍ മല്‍സരത്തില്‍ ആറ് ഗോളുകള്‍ പിറന്നു.ബെന്‍റെലര്‍ അരീനയില്‍ നടന്ന മല്‍സരത്തില്‍ പാഡര്‍ബോണ്‍ സ്വന്തം ഹോം ഗ്രൌണ്ടില്‍ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങി.5-1 നാണ് വേര്‍ഡര്‍ ബ്രമന്‍റെ വിജയം.ഡാവി ക്ലാസെന്‍,യൂയ ഒസാക്കോ,മാക്സിമിലിയന്‍ എഗ്ഗ്സ്റ്റൈന്‍,നിക്ലാസ് ഫുള്‍ക്രഗ് എന്നിവര്‍ വേര്‍ഡര്‍ ബ്രമന് വേണ്ടി ഗോളുകള്‍ നേടി.എതിര്‍ ടീമില്‍ ആശ്വാസ ഗോള്‍ നേടിയത് അബ്ദുല്‍ഹാമിദ് സാബിരിയാണ്.

 

മല്‍സരത്തിന്റെ ആദ്യ പകുതി തീരുമ്പോള്‍ തന്നെ വേര്‍ഡര്‍ ബ്രമന്‍ വിജയം ഉറപ്പിച്ചിരുന്നു.3-0നു മുന്നിട്ടു നില്‍ക്കുകയായിരുന്നു അവരപ്പോള്‍.66 ആം മിനുട്ടില്‍ അബ്ദുള്‍ ഹമീദ് സാബിരി പാഡര്‍ബോണിന് വേണ്ടി ആശ്വാസ ഗോള്‍ നേടി.തുടര്‍ച്ചയായ പരാജയങ്ങള്‍ നേരിടുകയാണ് പാഡര്‍ബോണ്‍ ഇപ്പോള്‍. കഴിഞ്ഞ സീസണിലാണ് പാഡര്‍ബോണ്‍ രണ്ടാം ഡിവിഷനില്‍ നിന്നും ഫസ്റ്റ് ലീഗിലേക്ക് വന്നത്.

Leave a comment