തങ്ങളുടെ ഹോം മാച്ചില്‍ എസ്പ്യാനോളിന് വിജയം
ഇന്ന് അര്‍സിഡിഈ സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ അലാവസിനെതിരെ എസ്പ്യാനോളിന് വിജയം.എതിരിലാത്ത രണ്ട് ഗോളിനാണ് എസ്പ്യാളിന്‍റെ വിജയം.ബര്‍ണാര്‍ഡോ എസ്പിനോസ,വു ലീ എന്നിവരാണ് എസ്പ്യാനോളിന് വേണ്ടി ഗോള്‍ നേടിയത്.മല്‍സരത്തിന്റെ 19 ആം മിനുട്ടില്‍ അലാവസ് ഗോള്‍ കീപ്പര്‍ ഫെര്‍ണാണ്ടോ പച്ചേകോ ഫ്ലോറസ് റെഡ് കാര്‍ഡ് കണ്ട് പുറത്തായത് നാടകീയ നിമിഷങ്ങള്‍ സൃഷ്ട്ടിച്ചു.അലാവസ് ഗോള്‍കീപ്പര്‍ റോബര്‍ട്ട് ജിമിനസ് എഡ്ഗാര്‍ മെന്‍റസിന് പകരം വന്നു.
ആദ്യ പകുതി തീരാനിരിക്കെ എക്സ്ട്രാ ടൈമില്‍ അഡ്രി എമ്പാര്‍ബ നല്‍കിയ അസിസ്റ്റില്‍ ബര്‍ണാര്‍ഡോ എസ്പിനോസ എസ്പ്യാനോളിന് വേണ്ടി ഗോള്‍ നേടി.രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ രണ്ടാം ഗോള്‍ നേടി എസ്പ്യാനോള്‍ മല്‍സരത്തില്‍ അവരുടെ ആധിപത്യം ഉറപ്പിച്ചു.രണ്ടാം ഗോള്‍ നേടാനും അസിസ്റ്റ് നല്‍കിയത് അഡ്രി എമ്പാര്‍ബ തന്നെയാണ്.






































