Foot Ball Top News

മുളറും ലെവണ്ടോസ്കിയും ഇല്ലാതെ ബയേണ്‍ എങ്ങനെ കളിക്കും?

June 13, 2020

മുളറും ലെവണ്ടോസ്കിയും ഇല്ലാതെ ബയേണ്‍ എങ്ങനെ കളിക്കും?

ഡി‌എഫ്‌ബി പൊക്കാല്‍ സെമി ഫൈനലിന് ശേഷം ബയേണ്‍ മ്യൂണിക്ക് അടുത്ത മല്‍സരത്തിന് ഇന്നിറങ്ങും.ഇന്ത്യന്‍ സമയം ഇന്ന് രാത്രി പത്ത് മണിക്ക് ബയേണ്‍ മ്യൂണിക്കിന്‍റെ ഹോം ഗ്രൌണ്ടായ അലിയന്‍സ് അരീനയില്‍ വച്ച് ബോറൂസ്സിയ മോന്‍ഷന്‍ഗ്ലാഡ്ബാഷ്  vs ബയേണ്‍ മ്യൂണിക്ക് മല്‍സരം നടക്കും.റോബർട്ട് ലെവാൻഡോവ്സ്കിയുടെയും തോമസ് മുള്ളറുടെയും അഭാവം കാരണം ഈ ഗെയിം പതിവിലും കഠിനമായിരിക്കും, ഇത് ക്ലബ്ബിന് വളരെ കുറച്ച് ഓപ്ഷനുകൾ മാത്രമേ നൽകുന്നുള്ളൂ.

 

കഴിഞ്ഞ മല്‍സരത്തില്‍ മഞ്ഞ കാര്‍ഡ് ലഭിച്ച ഇരുവരും ഈ മാച്ചില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ടിരിക്കുകയാണ്.അതുകൂടാതെ ഹാന്‍സി ഫ്ലിക്ക് ബയേണ്‍ മ്യൂണിക്കിലേക്ക്  വന്നതിന് ശേഷം ബയേണ്‍ മ്യൂണിക്കിനെ തോല്പിച്ച രണ്ട് ടീമുകളില്‍ ഒന്നാണ് മോന്‍ഷന്‍ഗ്ലാഡ്ബാഷ്.രണ്ടാം സ്ഥാനത്തുള്ള ഡോര്‍ട്ട്മുണ്ട് ഏഴ് പോയിന്റിന് പുറകിലായത് കൊണ്ട് അല്‍പം ആശ്വാസം ഉണ്ടാകും കോച്ചായ ഹാന്‍സി ഫ്ലിക്കിന്.

Leave a comment