Foot Ball Top News

ലാലിഗയില്‍ നാളെ സ്പാനിഷ് ചാമ്പ്യന്മാര്‍ ഇറങ്ങും

June 13, 2020

ലാലിഗയില്‍ നാളെ സ്പാനിഷ് ചാമ്പ്യന്മാര്‍ ഇറങ്ങും

ലാലിഗയില്‍ നാളെ  തങ്ങളുടെ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ ലയണല്‍ മെസ്സി നയിക്കുന്ന ബാഴ്സലോണ എഫ്‌സി മല്ലോര്‍ക്കയ്ക്കെതിരെ ഇറഞ്ഞും.ഇന്ത്യന്‍ സമയം നാളെ രാവിലെ ഒന്നരക്ക് മല്ലോര്‍ക്കയുടെ ഹോം ഇബ്രിയോസ്റ്റാര്‍ സ്റ്റേഡിയത്തില്‍ നടക്കും.പോയിന്‍റ് ടേബിളില്‍ 27 മല്‍സരങ്ങളില്‍ നിന്നും 58 പോയിന്‍റുമായി ഒന്നാം സ്ഥാനതാണ് ബാഴ്സ ഇപ്പോള്‍.

 

അവരുടെ എതിരാളികളായ റയല്‍ മാഡ്രിഡ് 56 പോയിന്‍റുമായി തൊട്ട് പുറകെയുണ്ട്.ലയണല്‍ മെസ്സി നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി ആയിരിക്കും പ്രശ്നങ്ങള്‍ നിറഞ്ഞ ബാഴ്സ ബോര്‍ഡിന്‍റെ കീഴില്‍ കളിക്കാന്‍  ആശയക്കുഴപ്പം ഉള്ള   താരങ്ങളെ ഒരുമിപ്പിച്ച് ലാലിഗയും ചാമ്പ്യന്‍സ് ലീഗും നേടുക എന്നത്.ബാഴ്സ കോച്ച് സെത്തിയെന്‍ മെസ്സിക്ക് ഫുള്‍ ടൈം കളിക്കാന്‍ കഴിയുമെന്നും എന്നാല്‍ സുവാരസിനെ വല്ലാതെ കളിപ്പിക്കാന്‍ കഴിയില്ല എന്നും അദ്ദേഹം പറഞ്ഞു.

Leave a comment