Foot Ball Top News

ഗെറ്റാഫയെ അട്ടിമറച്ച് ഗ്രനാഡ

June 13, 2020

ഗെറ്റാഫയെ അട്ടിമറച്ച് ഗ്രനാഡ

ഇന്നലെ നടന്ന മല്‍സരത്തില്‍ അഞ്ചാം സ്ഥാനത്തുള്ള ഗെറ്റാഫയെ ഞെട്ടിച്ച് കൊണ്ട് ഗ്രനാഡ വിലപ്പെട്ട മൂന്ന് പോയിന്‍റുകള്‍ നേടി.ഇതുമൂലം ഗെറ്റാഫയുടെ ചാമ്പ്യന്‍സ് ലീഗ് മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടി ലഭിക്കുകയും ചെയ്തു.ഗ്രനാഡയുടെ ഹോം ഗ്രൌണ്ടില്‍ നടന്ന മല്‍സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഗ്രനാഡ വിജയിച്ചത്.

ഇതോടെ 41 പോയിന്റുമായി ഗ്രനാഡ എട്ടാം സ്ഥാനത്തെത്തി.മല്‍സരത്തിന്റെ 20 ആം മിനുട്ടില്‍ ടിമോറിന്റെ ഗോളില്‍  ആദ്യമായി ലീഡ് നേടി ഗെറ്റാഫെ.ആദ്യ പകുതിയില്‍ വ്യക്തമായ ലീഡോട് കൂടി ഗെറ്റാഫെ മികച്ചു നിന്നു.രണ്ടാം പകുതിയില്‍ കാര്‍ലോസ്  ഫെര്‍ണാണ്ടസിന്റെ ഗോളില്‍ പിന്നീട് ഗ്രനാഡ സമനില പിടിച്ചു.എഴുപതാം മിനുട്ടിലാണ് സംഭവം.പിന്നീട് 79 ആം മിനുട്ടില്‍  ഇദ്ദേഹത്തിന്റെ തന്നെ ഗോളില്‍ ഗ്രനാഡ വിജയം നേടുകയും ചെയ്തു.

Leave a comment