Foot Ball Top News

ഫെയര്‍ ഷെയറിനെ ലക്ഷ്യത്തില്‍ എത്താന്‍ സഹായിച്ച് മാര്‍ക്കസ് റാഷ്‌ഫോർഡ്

June 12, 2020

ഫെയര്‍ ഷെയറിനെ ലക്ഷ്യത്തില്‍ എത്താന്‍ സഹായിച്ച് മാര്‍ക്കസ് റാഷ്‌ഫോർഡ്

ജൂൺ അവസാനത്തോടെ യുണൈറ്റഡ് കിംഗ്ഡത്തിലെ ദുർബലരായ ആളുകൾക്ക് മൂന്ന് ദശലക്ഷം ഭക്ഷണം വിതരണം ചെയ്യുകയെന്ന ലക്ഷ്യത്തിലെത്താൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മാർക്കസ് റാഷ്‌ഫോർഡ് ഫെയർഷെയര്‍ എന്ന സംഘടനയെ  സഹായിച്ചു.കൊറോണ സമയത്തും ഇദ്ദേഹം നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തികള്‍ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

 

 

അതുപോലെതന്നെ ചാരിറ്റിക്ക് വേണ്ടിയുള്ള ഓൺലൈൻ ഗെയിമിംഗ് ടൂർണമെന്റുകളിലും യുകെയിലെ ദേശീയ ആരോഗ്യ സേവനത്തിലെ തൊഴിലാളികൾക്കായി യുണൈറ്റഡ് ടിക്കറ്റുകൾ റിസർവ് ചെയ്യുന്നതിലും ഇംഗ്ലണ്ട് ഇന്റർനാഷണൽ താരം ഏര്‍പ്പെട്ടിരുന്നു.എന്നാല്‍ ഇപ്പോള്‍ ചെയ്തിരിക്കുന്ന പ്രവര്‍ത്തിയില്‍ അദ്ദേഹം വാനോളം പുകഴ്ത്തപ്പെടുകയാണ്.ഫെയര്‍ഷെയര്‍ എന്ന ഇംഗ്ലണ്ട് സംഘടന നിര്‍ദ്ധനാരായ ആളുകള്‍ക്ക് ഭക്ഷണം എത്തിക്കുകയും ഭക്ഷ്യ വസ്തുകളുടെ പാഴാക്കല്‍ കുറക്കുക എന്നീ ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ രൂപകല്‍പന ചെയപ്പെട്ടതാണ്.ഫെയർ‌ഷെയറിനായി റാഷ്‌ഫോർഡ് 25 മില്യൺ ഡോളർ സമാഹരിക്കുകയും തുടക്കത്തിൽ 100,000 ഡോളർ സംഭാവന നൽകയും ചെയ്തു.

Leave a comment