Foot Ball Top News

ലോകത്തിന് മാതൃകയായി ബോറൂസിയ vs ഹെര്‍ത്ത ബെര്‍ലിന്‍ മല്‍സരം

June 7, 2020

ലോകത്തിന് മാതൃകയായി ബോറൂസിയ vs ഹെര്‍ത്ത ബെര്‍ലിന്‍ മല്‍സരം

ഇന്നലെ ബോറൂസിയ ഡോര്‍ട്ട്മുണ്ടിന്‍റെ ഹോം ഗ്രൌണ്ടില്‍ നടന്ന ഡോര്‍ട്ട്മുണ്ട് vs  ഹെര്‍ത്ത ബെര്‍ലിന്‍ മല്‍സരത്തില്‍ എതിരിലാത്ത ഒരു ഗോളിന് ബോറൂസിയ വിജയം കണ്ടു.കഴിഞ്ഞയാഴ്ച ആഫ്രിക്കൻ അമേരിക്കനായ  ജോർജ്ജ് ഫ്ലോയിഡിന്റെ മരണത്തെത്തുടർന്ന് അമേരിക്കയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രതിഷേധം തുടരുന്നതിനിടെ, ഡോര്‍ട്ട്മുണ്ട് ഹെർത്ത ബെര്‍ലിന്‍ കളിക്കാരും പരിശീലകരും കിക്ക് ഓഫ് ചെയ്യുന്നതിന് മുമ്പ് “ബ്ലാക്ക് ലൈവ്സ് മാറ്റർ” എന്ന പ്രസ്ഥാനത്തിന് പിന്തുണ അറിയിച്ചു.

 

മല്‍സരത്തിന്റെ ആദ്യ പകുതി ഗോള്‍ രഹിത സമനില ആയിരുന്നെങ്കിലും രണ്ടാം പകുതിയില്‍ ഗോള്‍ നേടി തന്‍റെ ടീമിന് വിലപ്പെട്ട മൂന്ന് പോയിന്‍റുകള്‍ നല്‍കി എംറെ കാന്‍ മല്‍സരത്തിലെ ഹീറോ ആയി.വിജയത്തോടെ ഡോര്‍ട്ട്മുണ്ട് ബുണ്ടസ്ലിഗയില്‍ അവരുടെ രണ്ടാം സ്ഥാനം നിലനിര്‍ത്തുകയും ചെയ്തു.

Leave a comment