Foot Ball Top News

മെസ്സിക്ക് പരിക്ക്,ആശങ്ക വേണ്ടെന്ന് ക്ലബ് അധികൃതര്‍

June 6, 2020

മെസ്സിക്ക് പരിക്ക്,ആശങ്ക വേണ്ടെന്ന് ക്ലബ് അധികൃതര്‍

ബാഴ്സലോണ സൂപ്പര്‍ താരം ലയണല്‍ മെസ്സിക്ക് തുടയില്‍ വേദന അനുഭവപ്പെട്ടു എന്ന വാര്‍ത്ത ആരാധകരുടെ നെഞ്ചില്‍ കൊള്ളിയാന്‍ പോലെ വന്ന് വീണിരിക്കുകയാണ്.എന്നാല്‍ പരിക്ക് സാരമല്ലെന്നും അദ്ദേഹം പൂര്‍വ സ്ഥിതിയിലേക്ക് പെട്ടെന്ന് തിരിച്ചെത്തുമെന്നും ക്ലബ് ഉടനെ പ്രഖ്യാപിച്ചു.

 

വാര്‍ത്ത പുറത്തു വിട്ടത് ബാഴ്സലോണ അവരുടെ ഒഫീഷ്യല്‍ വെബ്സൈറ്റില്‍ ആയിരുന്നു.അതില്‍ പറയുന്നതിങ്ങനെ”സെത്തിയെന്നും ടീം അങ്കങ്ങളും കഴിഞ്ഞ ദിവസത്തില്‍ പരിശീലനം നടത്തിയിട്ടില്ല.ഈ വെളിയാഴ്ച്ച അവര്‍ ഗ്രൌണ്ടില്‍ ഇറങ്ങിയിട്ടുണ്ട്.ബാഴ്സയുടെ ക്യാപ്റ്റന്‍ ലയണല്‍ മെസ്സി തുടയില്‍ ചെറിയ വേദന അനുഭവപ്പെട്ടത് മൂലം ഒറ്റക്കാണ് പരിശീലനം നടത്തിയത്.സ്പാനിഷ് ലീഗ് തുടങ്ങാന്‍ വെറും എട്ട് ദിവസങ്ങള്‍ ബാക്കി നില്‍ക്കേ പരിക്ക് പിടിപെടുന്നത് ഒഴിവാക്കാന്‍  വേണ്ടിയാണ് അദ്ദേഹത്തിനെ ഒറ്റക്ക്  പരിശീലിപ്പിക്കുന്നത്.ചുരുങ്ങിയ ദിവസങ്ങള്‍ക്കുളില്‍ അദ്ദേഹം  ടീമില്‍ തിരിച്ചെത്തും.”

Leave a comment