Foot Ball Top News

പോഗ്ബയുടെ തിരിച്ചുവരവ് യുണൈറ്റഡിനെ ടോപ് ഫോര്‍ ഫിനിഷ് നേടാന്‍ പ്രചോദിപ്പിക്കും – ബെർബറ്റോവ്

June 4, 2020

പോഗ്ബയുടെ തിരിച്ചുവരവ് യുണൈറ്റഡിനെ ടോപ് ഫോര്‍ ഫിനിഷ് നേടാന്‍ പ്രചോദിപ്പിക്കും – ബെർബറ്റോവ്

തന്‍റെ ദീര്‍ഗ കാല പരിശ്രമത്തിന് ശേഷം പോള്‍ പോഗ്ബ തിരിച്ചെത്തുമ്പോള്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെ അടുത്ത സീസണില്‍ ടോപ് ഫോറില്‍ എത്തിക്കുമെന്ന് മുന്‍ യുണൈറ്റഡ് താരമായ ഡിമിറ്റര്‍ ബെര്‍ബറ്റോവ്.കണംകാലിന് പരിക്കേറ്റ് പുറത്തായ പോഗ്ബ ഈ സീസണില്‍ മാഞ്ചെസ്റ്റര്‍ യൂണിയറ്റഡിന് വേണ്ടി 8 മല്‍സരങ്ങള്‍ മാത്രമാണ് കളിച്ചത്.

 

“പോൾ പോഗ്ബ ഫിറ്റ്നസിലേക്ക് മടങ്ങിവരുന്നു എന്ന വാര്‍ത്ത കേട്ടാല്‍  യുണൈട്ടഡ് താരങ്ങള്‍ക്ക്  വലിയ ഉത്തേജനം ലഭിക്കും.ഇത് ടീമിന് വലിയ വാർത്തയാണ്.ബ്രൂണോ ഫെർണാണ്ടസും പോഗ്ബയും ഒരുമിച്ച് കളിക്കുന്നത് ഞങ്ങൾ ആദ്യമായാണ് കാണുന്നത്, അവർക്ക് പിച്ചില്‍ പെര്‍ഫോം ചെയ്യാന്‍ കഴിയുമോ  എന്നത് കാണാന്‍ രസകരമായിരിക്കും.പരിശീലനത്തിൽ പരസ്പരം അറിയാൻ അവർക്ക് അവസരം ലഭിക്കുമെങ്കിലും അത് പൂർണ്ണമായും ഒരു ഗെയിമിന് വ്യത്യസ്‌തമാണ്.” അദ്ദേഹം ബെറ്റ്ഫെയറിനോട് പറഞ്ഞു.

Leave a comment