പ്രീമിയര്‍ ലീഗ് നേടാന്‍ ടോട്ടന്‍ഹാമിന് ഒന്നോ രണ്ടോ നല്ല സൈനിങ്ങുകള്‍ മതി – ഹാരി റെഡ്ക്നാപ്പ്
ഇംഗ്ലിഷ് പ്രീമിയര്‍ കിരീടം നേടാന്‍ ടോട്ടന്‍ഹാമിന് ഒന്നോ രണ്ടോ സൈനിങ് മതിയെന്ന് മുന്‍ ടോട്ടന്‍ഹാം താരമായ ഹാരി റെഡ്ക്നാപ്പ് അഭിപ്രായപ്പെട്ടു.2014 നും 2019 നും ഇടയിൽ മൌറീഷ്യോ പോച്ചെട്ടിഞ്ഞോയുടെ കീഴില്‍ ടോട്ടന്‍ഹാം പ്രീമിയര്‍ ലീഗില്‍ ആദ്യ നാല് സ്ഥാനങ്ങളില്‍ സ്ഥിരം സാന്നിധ്യം ആയിരുന്നു.കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗിലെ ഫൈനലിസ്റ്റ് ആയിരുന്നു ടോട്ടന്‍ഹാം.
മുൻ ടോട്ടൻഹാം മാനേജർ ക്ലബ് ഉടമ ജോ ലൂയിസിനോട് ” ടീമിന്റെ നിലവിലെ താരങ്ങളായ ഹാരി കെയ്ൻ, ഡെലെ അല്ലി, സോൺ ഹ്യൂങ്-മിൻ എന്നിവരെ സഹായിക്കുന്നതിന് കുറച്ച് അധിക കളിക്കാരെ വാങ്ങുകയും വേണം.ഡെലെ അല്ലി, ഞാൻ അദ്ദേഹത്തെ ഏറെ ഇഷ്ട്ടപ്പെടുന്നു.ടീമില്‍ അവനും ഹാരി കെയിനും ഫോര്‍വേഡ് കളിക്കുന്നത് സ്വപ്നതുല്യമാണ്.”അദ്ദേഹം ടോക്ക് സ്പോര്‍ട്ട്സിനോട് പറഞ്ഞു.






































