Foot Ball Top News

മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെ അതിക്ഷേപിച്ച് ലൂയിസ് വാന്‍ ഗാള്‍

May 29, 2020

മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെ അതിക്ഷേപിച്ച് ലൂയിസ് വാന്‍ ഗാള്‍

താന്‍ ക്ലബ്ബിൽ ഉണ്ടായിരുന്ന സമയത്ത് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ട്രാന്‍സ്ഫര്‍  സ്ട്രാറ്റര്‍ജിയെ  ലൂയിസ് വാൻ ഗാൽ ആക്ഷേപിച്ചു.736 മില്യൺ ഡോളർ വാർഷിക വിറ്റുവരവ് എന്ന് പറയുന്ന  ഒരു ക്ലബ്, അദ്ദേഹം ആവശ്യപ്പെട്ട ഏത് താരത്തിനെയും ടീമിലെത്തിക്കാന്‍ കഴിയുന്നതില്‍  പരാജയപ്പെട്ടു.

 

 

മാഞ്ചെസ്റ്റര്‍ യുണൈറ്റഡില്‍ രണ്ട് സീസണ്‍ ചെലവഴിച്ച വാന്‍ ഗാള്‍ ടീമിന്‍റെ  മോശം  പ്രകടനം മൂലം പുറത്താവുകയായിരുന്നു.അതിന് ശേഷം ജോസ് മോറിഞ്ഞോ ആയിരുന്നു മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്‍റെ മാനേജര്‍.”ചാമ്പ്യന്മാരാകാനുള്ള ഗുണങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇല്ലായിരുന്നു.30 കളിക്കാരിൽ 10 കളിക്കാരും 30 വയസ്സിന് മുകളില്‍,35 വയസ്സിന് മുകളില്‍ അഞ്ച് കളിക്കാര്‍.ഞാന്‍ ഇത് മാറണമെന്നും എനിക്ക് ആവശ്യമുള്ള പുതിയ താരങ്ങളുടെ പേര് നല്‍കുകയും ചെയ്തു.ഇവരാരെയും എനിക്ക് ലഭിച്ചില്ല.736 മില്യണ്‍ ഡോളര്‍ വാര്‍ഷിക വരുമാനം ഉണ്ടെന്ന് പറഞ്ഞിട്ട് എന്തു കാര്യം നമ്മള്‍ ഉദ്ദേശിക്കുന്ന കളിക്കാരെ അവര്‍ സൈന്‍ ചെയുക്കയില്ല.” അദ്ദേഹം വോയറ്റ്ബോളിനോട് പറഞ്ഞു.

Leave a comment