വെര്‍ണരെ വില കുറച്ച് കൊടുക്കുകയില്ല-ഒലിവര്‍ മിന്‍റ്സ്ലാഫ്
ലിവര്‍പൂളിന്‍റെ അടുത്ത സീസണിലെ ടാര്‍ഗെറ്റ് ടിമോ വെര്‍ണറുടെ മൂല്യം കുറയുകയില്ല എന്ന് ആര്‍ബി ലെപ്സിഗ് ചീഫ് എക്സിക്യൂട്ടീവ് ഒലിവര്‍ മിന്‍റ്സ്ലാഫ്.24 കാരനായ വെർണർ ഈ സീസണില്‍ 39 കളികളിൽ നിന്ന് 30 ഗോളുകൾ നേടിയിട്ടുണ്ട്.റിപ്പോർട്ടുകൾ പ്രകാരം, ജർമ്മനി ഇന്റർനാഷണലിന് ഏകദേശം 49 മില്യണ്‍ യൂറോ റിലീസ് ക്ലോസ് ഉണ്ട്.
ഇത് കൂടുതല്‍ ആണെന്നും തങ്ങള്‍ വെര്‍ണര്‍ക്ക് ഇത്രയും തുക മുടക്കാന്‍ തയ്യാറല്ല എന്നും ലിയര്‍പ്പൂള്‍ ഇതിന് മുന്നേ പറഞ്ഞിട്ടുണ്ട്.”ഞങ്ങള്‍ വില കുറച്ച് നല്‍കി ആരെയും കൊടുക്കുന്നില്ല.” അദ്ദേഹം സ്പോര്‍ട്ട് ബില്‍ഡിനോട് പറഞ്ഞു.താരങ്ങള്‍ക്ക് ഒരു കൊല്ലത്തോളം കോണ്‍ട്രാക്റ്റ് കാലാവധി ബാക്കിയുള്ളടത്തോളം എല്ലാ താരങ്ങളെയും അവരുടെ മൂല്യം തങ്ങള്‍ കുറക്കുകയില്ല എന്നും ഒലിവര്‍ മിന്‍റ്സ്റ്റാഫ് പറഞ്ഞു.






































