ഫ്രഞ്ച് ലീഗ് 1 നിര്‍ത്തിയതിന് എതിരെ സര്‍ക്കാരിന് കത്ത് നല്കി ലിയോണ്‍ പ്രസിഡന്റ്
ലിയോൺ പ്രസിഡന്റ് ജീൻ-മൈക്കൽ ഔലാസ് ഫ്രഞ്ച് സർക്കാരിന് അയച്ച കത്തിലൂടെ ലിഗ് 1 സീസൺ നേരത്തെ അവസാനിപ്പിക്കാനുള്ള തീരുമാനത്തിനെതിരായ പോരാട്ടം തുടരുകയാണ്.കാമ്പെയ്ൻ അവസാനിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്ന് ഏറ്റവും കൂടുതൽ നഷ്ടപ്പെട്ടവരിൽ ഒരാളാണ് ഔലസിന്റെ ക്ലബായ ലിയോണ്‍, ഓരോ ഗെയിമിനും പോയിന്റ് അടിസ്ഥാനമാക്കി പട്ടിക അന്തിമമാക്കിയതോടെ അവർ ഏഴാം സ്ഥാനത്ത് തുടർന്നു.
ഈ നൂറ്റാണ്ടിൽ ആദ്യമായി യൂറോപ്യൻ യോഗ്യത നഷ്ടമായത് അവര്‍ക്ക് വലിയ നാണകേടാണ് വരുത്തിവച്ചത്.അദ്ദേഹം അയച്ച കത്തിന്റെ വിശദവിവരങ്ങള്‍ ഇങ്ങനെയാണ്- ഫ്രഞ്ച് സര്‍ക്കാര്‍ ഫുട്ബോള്‍ തുടരാന്‍ പറ്റില്ല എന്ന് എവിടേയും പറഞ്ഞിട്ടില്ല,അതുപോലെ ശേശന്‍ തീര്‍ക്കാന്‍ യുവേഫ ഏത് ഫുട്ബോള്‍ ഫെഡറേഷനെ പ്രെഷര്‍ നല്‍കിയിട്ടുമില്ല.ജൂണ്‍ 2 ഫ്രഞ്ച് ഫുട്ബോള്‍ സര്‍ക്കാരിന്റെ തീരുമാനത്തിന് വേണ്ടി കാത്തിരിക്കുകയാണ് എന്നും അദ്ദേഹം കത്തില്‍ പറഞ്ഞിട്ടുണ്ട്.






































