ഇഷ്ട്ട താരങ്ങളുടെ പേര് പങ്ക് വച്ച് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് യുവ താരം
ക്രിസ്റ്റ്യാനോ റൊണാൾഡോയിലും ആൻഡ്രെസ് ഇനിയേസ്റ്റയിലും മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഏഞ്ചൽ ഗോമസ് തന്റെ ഗെയിം മാതൃകയാക്കാൻ ശ്രമിക്കുന്നുവെന്നും,റൊണാൾഡിനോ, കാർലോസ് ടെവസ്, റോബിൻഹോ, നാനി എന്നിവരും തനിക്ക് പ്രചോദനം നൽകുന്നു എന്നും ഏഞ്ചല്‍ ഗോമസ്.ഇപ്പോള്‍ 19 വയസുള്ള താരത്തിനെ എല്ലാ ഫുട്ബോള്‍ പണ്ഡിറ്റുകളും ഓല്‍ഡ് ട്രാഫോര്‍ഡിന്റെ ഭാവി എന്ന് പറയാന്‍ തുടങ്ങി.
മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ഒഫീഷ്യല്‍ വെബ്സൈറ്റ് നടത്തിയ അഭിമുഘത്തില്‍ ആരാണ് ആരാധിക്കുന്ന താരം എന്ന് ചോദിച്ചപ്പോള്‍ ഇനിയേസ്റ്റ ആണെന്നും അദ്ദേഹത്തിന്റെ ആയിരുന്നു ചെറുപ്പം മുതല്‍ തന്റെ ആരാധനപാത്രം എന്നും ഗോമസ് പറഞ്ഞു.ഞാന്‍ എപ്പോഴും അദ്ദേഹത്തിന്റെ ഫുട്ബോള്‍ ശൈലി കളിക്കാന്‍ ശ്രമിക്കാറുണ്ടായിരുന്നു. റൊണാൾഡിനോ, ബ്രസീലിയൻ കളിക്കാർ, റോബിൻഹോ, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരും തന്റെ ഇഷ്ട്ട താരങ്ങള്‍ ആണെന്നും ഗോമസ് കൂട്ടിച്ചേര്‍ത്തു.






































