ജൂണ്‍ 11 നു ലാലിഗ തുടങ്ങുമെന്ന പ്രതീക്ഷയില്‍ ജാവിയര്‍ തെഭാസ്
2019-20 സീസൺ ജൂൺ 11 വ്യാഴാഴ്ച സെവിയ ഡെർബിക്കൊപ്പം പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലാണ് ലാ ലിഗ പ്രസിഡന്റ് ജാവിയർ ടെബാസ്.മാർച്ചിൽ കൊറോണ വൈറസ് നിർബന്ധിത ഇടവേളയെത്തുടർന്ന് ജൂൺ 8 മുതൽ അടച്ച വാതിലുകൾക്ക് പിന്നിൽ പുനരാരംഭിക്കാൻ സ്പാനിഷ് അസോസ്യേഷന് അനുമതി നൽകിയതായി സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് സ്ഥിരീകരിച്ചിരുന്നു.
പാർടിഡാസോ ഷോയിൽ സംസാരിച്ച ടെബാസ് പറഞ്ഞു: “ജൂൺ 11 ന് മത്സരം തുടങ്ങാനുള്ള സാധ്യതയുണ്ട്. മരിച്ച എല്ലാവർക്കും ആ മല്‍സരത്തില്‍ ആദരാഞ്ജലി അർപ്പിക്കും.മല്‍സരം തുടങ്ങാനുള്ള തീയതി ഇതുവരെ കൃത്യമായി തീരുമാനിച്ചിട്ടില്ല. ഈ വരുന്ന ആഴ്ചയില്‍ ആദ്യത്തെ നാല് മത്സരദിനങ്ങളുടെ തീയതികൾ സ്ഥിരീകരിക്കാൻ കഴിയുമെന്നതാണ് ഞങ്ങളുടെ ആശയം. സെവിയ ഡെര്‍ബി ആയിരിക്കണം ആദ്യത്തെ ലാലിഗ മല്‍സരം എന്നാണ് ഞങ്ങളുടെ ആഗ്രഹം.






































