അവന് വേണ്ടത് ബാഴ്സലോണയായിരുന്നു-മാര്‍കോ ബ്രാങ്ക
2008 ൽ ബാഴ്സലോണയിൽ നിന്ന് ലയണൽ മെസ്സിയെ സൈന്‍ ചെയ്യാന്‍ ഇന്റർ മിലാന് ശ്രമിച്ചതായി മുൻ സാങ്കേതിക ഡയറക്ടർ മാർക്കോ ബ്രാങ്ക വെളിപ്പെടുത്തി.ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളായി അംഗീകരിക്കപ്പെട്ട 32 കാരനായ അർജന്റീന താരമായ മെസ്സിക്ക് ഇറ്റാലിയൻ ടീം അദ്ദേഹത്തെ വാങ്ങാന്‍ ശ്രമിക്കുമ്പോൾ 21 വയസ്സ് മാത്രമായിരുന്നു.
മെസ്സിയെ സൈന്‍ ചെയ്യാന്‍ ഇന്റര്‍ മിലാന് രണ്ടും കല്‍പ്പിച്ച് മുന്നിട്ട് ഇറങ്ങി എന്ന് ബ്രാങ്ക പറഞ്ഞു.“അതെ, ഞങ്ങൾ അദ്ദേഹത്തിനായി നീക്കങ്ങള്‍ നടത്തി, പക്ഷേ ലിയോ ബാഴ്സലോണ വിട്ടുപോകാൻ ആഗ്രഹിച്ചില്ല,” ബ്രാങ്ക അഭിമുഘത്തില്‍ ലിബെരോയോട് വെളിപ്പെടുത്തി. “അദ്ദേഹം ക്ലബിനോട് വളരെ നന്ദിയുള്ളവനായിരുന്നു.അകാലത്ത് അദ്ദേഹത്തിന് പണത്തില്‍ തീരെ ശ്രദ്ധ ഉണ്ടായിരുന്നില്ല എന്നും മാര്‍കോ ബ്രാങ്ക വെളിപ്പെടുത്തി.






































