വലിയൊരു ക്ലബ് അവന് അവസരം നല്‍കുകയാണെങ്കില്‍ എന്തുകൊണ്ട് അവന് പോയികൂട-ജോവ സാന്റോസ്
ചെൽസി മിഡ്ഫീൽഡർ ജോർജിൻഹോ ഈ സമ്മറില്‍ യുവന്റസിലേക്ക് പോകാന്‍ തയ്യാറാകുമെന്ന് അദ്ദേഹത്തിന്റെ ഏജന്റ് വെളിപ്പെടുത്തി. ജോര്‍ജിന്‍ഹോ ഇറ്റലിയിലേക്ക് തിരിച്ച് പോകുന്നതിനെ കുറിച്ച് നാളുകളായി ട്രാന്‍സ്ഫര്‍ റൂമറുകള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട്.അവിടെ കോച്ച് സാരിയുമായി മൂന്നാം തവണയും കളിക്കാനാകും, ഇറ്റലി ഇന്റർനാഷണലിന്റെ ഏജന്റ് അത്തരമൊരു ഇടപാടിന്റെ സാധ്യതയെ കുറച്ചുകാണുന്നില്ല.
ട്യൂട്ടോസ്‌പോർട്ടിനോട് സംസാരിച്ച ജോവ സാന്റോസ് പറഞ്ഞു: “ചെൽസിയിൽ ഇപ്പോഴും മൂന്ന് വർഷത്തെ കരാർ ഉള്ള ജോർജിൻഹോയെ യുവന്‍റസിന് ആവശ്യമുണ്ടോ എന്ന് എനിക്കറിയില്ല.നമുക്ക് നോക്കാം എന്ത് സംഭവിക്കും എന്ന്.അവൻ ഒരു പ്രൊഫഷണലാണ്, അതിനാൽ ഒരു പ്രധാനപ്പെട്ട ടീം അദ്ദേഹത്തിന് ഒരു അവസരം നൽകിയാൽ, എന്തുകൊണ്ട്? നോക്കിക്കൂട ”.ഈ സീസണില്‍ ഇതുവരെ ജോര്‍ജിന്‍ഹോ ചെല്‍സിക്കു വേണ്ടി 37 മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്.






































