Foot Ball Top News

ലിവര്‍പൂളിലേക്കല്ല വെര്‍ണര്‍ വരേണ്ടത് മാഞ്ചെസ്റ്റര്‍ യുണൈറ്റഡിലേക്ക്-ഓവന്‍ ഹാർഗ്രീവ്സ്

May 25, 2020

ലിവര്‍പൂളിലേക്കല്ല വെര്‍ണര്‍ വരേണ്ടത് മാഞ്ചെസ്റ്റര്‍ യുണൈറ്റഡിലേക്ക്-ഓവന്‍ ഹാർഗ്രീവ്സ്

മുന്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് താരമായ ഓവന്‍ ഹാർഗ്രീവ്സ് ലേപ്സിഗിലെ യുവ താരമായ ടിമോ വെര്‍ണര്‍ ലിവര്‍പൂളിലേക്ക് പോകുന്നതിന് പകരം മാഞ്ചെസ്റ്റര്‍ യുണൈറ്റഡിലേക്ക് ആണ് വരേണ്ടതെന്നും അവിടെയാണ് ഇപ്പോള്‍ വെര്‍ണറെ പോലെയൊരു താരത്തിനെ ആവശ്യം എന്നും അദ്ദേഹം പറഞ്ഞു.

 

ലേപ്സിഗ് താരം വെർണർ ഒരു മനോഹരമായ സീസൺ ആസ്വദിക്കുകയാണ്,ഞായറാഴ്ച മെയിൻസിനെതിരായ മല്‍സരത്തില്‍  5-0 വിജയത്തിൽ വിജയം നേടി ലേപ്സിഗ് കരുത്ത് കാണിച്ചു.ആ മല്‍സരത്തില്‍ ഹാട്രിക് നേടിയ വെര്‍ണര്‍  ഈ സീസണില്‍ ഇതുവരെ 30 ഗോളുകള്‍ നേടി കഴിഞ്ഞു.ലിവര്‍പൂളിലേക്ക് പോയാല്‍ അവിടെ അവന് ബോബി ഫിര്‍മീഞ്ഞോയെ മറികടന്ന് ടീമില്‍ ഇടം നേടുക എന്നത് അസാധ്യം ആണ്.എന്നാല്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡില്‍ ഒരു നമ്പര്‍ 9 ഇന്‍റെ കുറവ് ഉണ്ട്.അത് നികത്താന്‍ വെര്‍ണര്‍ക്ക് സാധിക്കും.

Leave a comment