Foot Ball Top News

മാറ്റൊരു ഇസ്ഥാന്‍ബുള്‍ അവര്‍ത്തിക്കുമോ എന്ന് ഞങ്ങള്‍ ഭയപ്പെട്ടു-കക്ക

May 25, 2020

മാറ്റൊരു ഇസ്ഥാന്‍ബുള്‍ അവര്‍ത്തിക്കുമോ എന്ന് ഞങ്ങള്‍ ഭയപ്പെട്ടു-കക്ക

2007 ലെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ താനും കൂട്ടരും  2005 ല്‍ ഇസ്താംബുളില്‍ നടന്ന പോലെ  ആവർത്തിക്കുമെന്ന് ഭയന്നതായി മുന്‍ എ‌സി  മിലാൻ  താരമായ  കക്ക പറഞ്ഞു.ആ മല്‍സരത്തില്‍ ലിവർപൂളിനെതിരെ 2-1 ന് ജയം നേടി എ‌സി മിലാന്‍ ചാമ്പ്യന്‍സ് ലീഗ് നേടുകയും ചെയ്തു.

 

ഇസ്ഥാന്‍ബുള്ളില്‍ നടന്ന 2004-2005 ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ആദ്യ പകുതിയില്‍ മൂന്ന് ഗോളിന് പുറകെ നിന്ന ശേഷം ലിവര്‍പ്പൂള്‍ വിരോചിതമായി തിരിച്ച് വന്നത് ഫുട്ബോള്‍ ചരിത്രത്തിലെ തന്നെ മറക്കാനാവാത്ത സംഭവങ്ങളില്‍ ഒന്നാണ്.മല്‍സരത്തില്‍ രണ്ട് ഗോള്‍ നേടി ലീഡ് കൈവരിച്ച എ‌സി മിലാന്‍ തിരിച്ച് ഒരു ഗോള്‍ വാങ്ങിയതോടെ എ‌സി മിലാനിലെ  എല്ലാ താരങ്ങളും ഭയപ്പെടാന്‍ തുടങ്ങി എന്നും മറ്റൊരു ഇസ്ഥാന്‍ബുള്‍ അവര്‍ത്തിക്കുമോ എന്ന് വിചാരിച്ചതായും കക്ക എ‌സി മിലാന്‍ ഒഫീഷ്യല്‍ വെബ്സൈറ്റ് നടത്തിയ അഭിമുഘത്തില്‍ പറഞ്ഞു.

 

 

 

Leave a comment