ബയേര്‍ണിന് വിജയം,ഒന്നാം സ്ഥാനത്ത് തുടരും
തോമസ് മുള്ളറും അൽഫോൻസോ ഡേവിസും വീണ്ടും ബയേൺ മ്യൂണിക്കിന് വേണ്ടി തങ്ങളുടെ നിര്‍ണായക പങ്ക് വഹിച്ചു.ഫ്രാങ്ക്ഫൂര്‍ട്ടുമായി നടന്ന മല്‍സരത്തില്‍ 5-2 നു വമ്പന്‍ വിജയുമായി ബയേര്‍ണ്‍ മ്യൂണിക്ക്.വിജയത്തോടെ ലീഗ് ടേബളില്‍ ബോറൂസ്സിയയെക്കാള്‍ നാല് പോയിന്‍റിന്‍റെ ലീഡ് ബയേര്‍ണ്‍ മ്യൂണിക്ക് നേടി.
മല്‍സരത്തിന്റെ ആദ്യ പകുതിയില്‍ ഗോള്‍ നേടിയും ഗോളിന് അവസരമൊരുക്കിയും മുള്ളര്‍ മികവ് കാട്ടിയപ്പോള്‍ രണ്ട് ഗോളിന് ലീഡ് നേടി ബയേര്‍ണ്‍ മ്യൂണിക്ക് മുന്നിട്ട് നിന്നു.രണ്ടാം പകുതിയുടെ തുടക്കത്തിൽ പ്രതിരോധ തകരാറുകൾ ബയേണിന് വിനയായി രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഗോള്‍ നേടിയ ലെവന്‍റോസ്ക്കി ലീഡ് നില കൂട്ടിയതിന് ശേഷം രണ്ട് ഗോള്‍ നേടി ഒരു തിരിച്ച് വരവിനുള്ള ലക്ഷണങ്ങള്‍ നല്‍കി ഫ്രാങ്ക്ഫൂര്‍ട്ട്.എന്നാല്‍ ഡേവിസിന്റെയും ഹിന്‍ററിഗറുടെ ഔണ്‍ ഗോളും ബയേര്‍ണിനെ വിജയത്തിലെത്തിച്ചു.






































