ആ സീസണില്‍ സ്നൈഡര്‍ മികച്ച പ്രകടനം കാഴ്ച്ചവച്ചു-ജോസ് മോറിഞ്ഞോ
2009-10 ലെ വെസ്ലി സ്നൈഡറും ട്രെബിൾ ജേതാക്കളായ ഇന്റർ മിലാനിലെ ടീമങ്കങ്ങളും ബലോണ്‍ ഡി ഓർ വോട്ടിംഗിൽ അംഗീകാരം നേടുന്നതിൽ പരാജയപ്പെട്ടതിന്റെ കാരണം വിശദീകരിക്കാൻ ജോസ് മൗറീഞ്ഞോ ഇപ്പോഴും പാടുപെടുകയാണ്.ഇറ്റാലിയൻ ഫുട്ബോളിലെ അല്‍ഭുതപൂർവ നേട്ടമായ സീരി എ, കോപ്പ ഇറ്റാലിയ, ചാമ്പ്യൻസ് ലീഗ് എന്നിങ്ങനെ ട്രെബിൾ നേടി ഒരു പതിറ്റാണ്ട് മുമ്പ് ഇന്‍റര്‍ മിലാന്‍ ചരിത്രം കുറിച്ചിരുന്നു.
എന്നിട്ടും ബലോണ്‍ ഡി ഓര്‍ വോട്ടിംഗില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ പോലും ഒരു ഇന്‍റര്‍ മിലാന്‍ കളിക്കാര്‍ പോലും ഉണ്ടായില്ല.2010 ബലോണ്‍ ഡി ഓര്‍ നേടിയ മെസ്സിയുടെ താഴെ ഉണ്ടായിരുന്നത് ചാവിയും ഇനിയേസ്റ്റയും ആയിരുന്നു.വേള്‍ഡ് കപ്പ് നേടിയ സ്പെയിനിന്‍റെ വിജയത്തിന് പിന്നില്‍ ഇവര്‍ ഉണ്ടായിരുന്നപ്പോള്‍, ഫൈനല്‍ കളിച്ച സ്നൈഡര്‍ വേള്‍ഡ് കപ്പില്‍ ടോപ് സ്കോറര്‍ ആണ്. ഇന്‍റര്‍ മിലാന്‍റെ വിജയത്തില്‍ വലിയ പങ്ക് വഹിച്ച ആളാണ് സ്നൈഡര്‍ എന്നും മോറിഞ്ഞോ അഭിപ്രായപ്പെട്ടു.






































