Foot Ball Top News

പേശി വേദന തിയഗോ ശനിയാഴ്ച്ചത്തെ മല്‍സരത്തില്‍ സംശയം എന്ന് ഹാന്‍സി ഫ്ലിക്ക്

May 23, 2020

പേശി വേദന തിയഗോ ശനിയാഴ്ച്ചത്തെ മല്‍സരത്തില്‍ സംശയം എന്ന് ഹാന്‍സി ഫ്ലിക്ക്

തിയാഗോ അലക്കന്‍റ്റക്ക്  പേശിക്ക് പരിക്കേറ്റതായി ഹാൻസി ഫ്ലിക് വെളിപ്പെടുത്തി.കഴിഞ്ഞ  ആഴ്ച്ചയില്‍  ബയേൺ മ്യൂണിക്ക്   യൂണിയൻ ബെർലിനെ 2-0ന് തോൽപ്പിച്ച മല്‍സരത്തില്‍  സ്പാനിഷ് മിഡ്ഫീൽഡർ തിയാഗോ 90 മിനിറ്റ് പൂർത്തിയാക്കി, കൊറോണ വൈറസിന് ശേഷം ലീഗ് പുനരാരംഭിച്ചതിന് ശേഷം ബയേൺ മ്യൂണിക്കിന്‍റെ   ആദ്യ ബുണ്ടസ്ലിഗ മത്സരം ആയിരുന്നു അത്.

എന്തായാലും ഈ ശനിയാഴ്ച്ച നടക്കാന്‍ പോകുന്ന ഫ്രാങ്ക്ഫർട്ടുമായുള്ള മല്‍സരത്തില്‍  തിയഗോ പങ്കെടുക്കുമോ എന്ന കാര്യം സംശയം ആണ് എന്ന് ഹാന്‍സി ഫ്ലിക്ക് വെളിപ്പെടുത്തി.തന്റെ മത്സരത്തിന് മുമ്പുള്ള വാർത്താ സമ്മേളനത്തിൽ ബയേണിന്റെ പരിക്ക് പ്രശ്നങ്ങൾ ചർച്ച ചെയ്ത ഫ്ലിക് മാധ്യമപ്രവർത്തകരോട് പറഞ്ഞു: “സെർജി ഗ്നബ്രിയുടെ  അവസ്ഥ മെച്ചപ്പെട്ട് വരുന്നുണ്ട്.തിയാഗോയുടെ വരവിന്   കാത്തിരിക്കേണ്ടിവരും.രണ്ടുപേര്‍ക്കും പെട്ടെന്ന് ആരോഗ്യം വീണ്ടെടുക്കാനുള്ള എല്ലാ പിന്തുണയും ഞങ്ങള്‍ നല്‍കും ” എന്നും ഫ്ലിക്ക് പറഞ്ഞു.

 

Leave a comment