Foot Ball Top News

ഫുള്‍ഹാമിലേയും ടോട്ടന്‍ഹാമിലേയും താരങ്ങളോട് ബെര്‍ഭറ്റോവ് മിണ്ടിയിരുന്നില്ല-ഡാരന്‍ ബെന്‍റ്

May 21, 2020

ഫുള്‍ഹാമിലേയും ടോട്ടന്‍ഹാമിലേയും താരങ്ങളോട് ബെര്‍ഭറ്റോവ് മിണ്ടിയിരുന്നില്ല-ഡാരന്‍ ബെന്‍റ്

ടോട്ടന്‍ഹാമിലും ഫുള്‍ഹാമിലും തീരെ സംസാരിക്കാത്ത പ്രകൃതക്കാരനായിരുന്നു ബെര്‍ഭറ്റോവ് എന്ന് അദ്ദേഹത്തിന്റെ സഹതാരമായിരുന്ന ഡാരന്‍ ബെന്‍റ്.ഈ രണ്ടു ടീമുകളിലും മികച്ച താരം ബെര്‍ഭറ്റോവ് ആയിരുന്നു എന്നും അദ്ദേഹം പറഞ്ഞു.തന്നോട് ഫുള്‍ഹാമിലും ടോട്ടന്‍ഹാം ഹോട്സ്പര്‍സില്‍ കളിച്ചപ്പോഴും ആവശ്യത്തിന് മാത്രമേ അദ്ദേഹം സംസാരിച്ചിരുന്നുള്ളൂ.

ടോക്ക് സ്പോര്‍ട് നടത്തിയ അഭിമുഘത്തില്‍ സംസാരിച്ച ബെന്‍റ് “ബെര്‍ഭറ്റോവും താനും ഇടയ്ക്കിടയ്ക്ക് കാണുമെന്നും എന്നാല്‍ പരിചയം കാണിക്കാറില്ല എന്നും അദ്ദേഹം പറഞ്ഞു.കാന്‍റീനില്‍ എപ്പോഴും അദ്ദേഹം ഒറ്റക്ക് പോയിരിക്കും.ഞങ്ങളുടെ ഇടയില്‍ തീരെ വരാറില്ല.അദ്ദേഹം അങ്ങനെ ആണ്,ഒരുപക്ഷേ നാണം കുണുങ്ങി ആയിരിക്കാം അയാള്‍.പക്ഷേ അദ്ദേഹത്തിനെ കുറിച്ച് മാഞ്ചെസ്റ്റര്‍ യുണൈറ്റഡിലെ താരങ്ങള്‍ പറയുന്നത് നേരെ തിരിച്ചാണ്.അദ്ദേഹം തങ്ങളോട് നന്നായി സംസാരിക്കും എന്നായിരുന്നു അവരുടെ മറുപടി.ഒരു പക്ഷേ യുണൈറ്റഡ് പോലുള്ള വലിയ ക്ലബുകളില്‍ പരസ്പരം നന്നായി സംസാരിക്കണം എന്നുണ്ടാവും.” ബെന്‍റ് ടോക്ക് സ്പോര്‍ടിനോട് പറഞ്ഞു.

Leave a comment