പരിശീലനത്തില്‍ പങ്കെടുക്കാതെ എങ്കാളോ കാന്‍റെ
പ്രീമിയർ ലീഗ് പുനരാരംഭിക്കുന്ന പദ്ധതിയുടെ പ്രാരംഭ ഘട്ടങ്ങൾ ആരംഭിക്കുമ്പോൾ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ കാരണം ബുധനാഴ്ച ചെൽസിയുടെ ഒന്നാം ഘട്ട പരിശീലനത്തിന് എങ്കാളോ കാന്റെയെ പങ്കെടുക്കാന്‍ അനുവദിച്ചില്ല.കാന്‍റെയുടെ പരിശോധനയില്‍ കോവിഡ് നെഗറ്റിവ് ആണ് ഫലം.എന്നാല്‍ അദ്ദേഹത്തിനെ താരങ്ങളുടെ ഒപ്പം പരിശീലിപ്പിക്കാന്‍ ക്ലബ് അനുവദിച്ചില്ല.
താരം തന്‍റെ ഹോം പ്രാക്ടീസ് തുടരും.ഇപ്പോഴും അസുഖത്തെ ചൊല്ലി അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ ഒന്നും തീര്‍ത്തു പരായനാകില്ല.നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് നല്‍കിയ റിപോര്‍ട്ട് പ്രകാരം കറുത്ത വംശജര്‍ക്ക് കോവിഡ് പിടികൂടാനുള്ള സാധ്യത കൂടുതല്‍ ആണ്.ഈ സീസണില്‍ പരിക്ക് മൂലം മല്‍സരങ്ങള്‍ നഷ്ട്ടമായ കാന്‍റെ കൊറോണ പിടികൂടും മുമ്പേ ടീമില്‍ തിരിച്ചെത്തിയിരുന്നു.പിതാവിന് ആസ്ത്മ ബാധിച്ചിതിനാല്‍ ടാമി അബ്രാഹാമും പരിശീലനത്തില്‍ പങ്കെടുത്തില്ല.






































