Foot Ball Top News

ഫിനാന്‍ഷ്യല്‍ ഫെയര്‍ പ്ലേ നിയമങ്ങള്‍ പരിഷ്കരിക്കണമെന്ന് അര്‍സീന്‍ വെംഗര്‍

May 21, 2020

ഫിനാന്‍ഷ്യല്‍ ഫെയര്‍ പ്ലേ നിയമങ്ങള്‍ പരിഷ്കരിക്കണമെന്ന് അര്‍സീന്‍ വെംഗര്‍

ഫിഫയുടെ ആഗോള ഫുട്ബോൾ വികസന മേധാവി അര്‍സീന്‍  വെംഗർ ഫിനാൻഷ്യൽ ഫെയർ പ്ലേ (എഫ്എഫ്പി) പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടു.നിലവിലെ നിയമങ്ങൾ വമ്പന്‍ യൂറോപ്യൻ ക്ലബ്ബുകൾക്ക് ഗുണം ചെയ്യുന്നുണ്ടെന്നും  ചെറിയ ക്ലബുകള്‍ക്ക്  ലഭിക്കുന്ന  നിക്ഷേപം തടയുന്നുവെന്നും വെംഗര്‍  വ്യക്തമാക്കി.

 

ഇപ്പോഴത്തെ ഫിനാന്‍ഷ്യല്‍ നിയമങ്ങള്‍ 2011-2012 സീസണ്‍ മുതല്‍ നിലവില്‍ വന്നതാണെന്നും അതില്‍ പലതും നവീകരിക്കാനുണ്ട് എന്നാണ് വെംഗറിന്‍റെ അഭിപ്രായം.ക്ലബുകളുടെ വരവില്‍ കവിഞ്ഞ ചിലവ് നടത്താന്‍ ഇപ്പോഴത്തെ നിയമം സമതിക്കുന്നില്ല.ഫൂട്ബാള്‍ വളരാന്‍ കൂടുതല്‍  ഇന്‍വെസ്റ്റ്മന്‍റുകള്‍ വരണം എന്ന് വിശ്വസിക്കുന്ന ആളാണ് അര്‍സീന്‍ വെംഗര്‍.”ഇപ്പോഴത്തെ പല വലിയ ക്ലബുകളും ഇന്നത്തെ നിലയില്‍ എത്തിയത് വലിയ ഇന്‍വെസ്റ്റ്മെന്‍റുകള്‍ സ്വീകരിച്ചാണ് അന്ന് ഫിനാഷ്യല്‍ ഫെയര്‍ പ്ലേ ഉണ്ടായിരുന്നില്ല.ഇതിന് ഉടനടി തീരുമാനം വേണമെന്നും” വെംഗര്‍ വ്യക്തമാക്കി.

Leave a comment