Foot Ball Top News

ആഴ്സണല്‍ വിട്ടാല്‍ ഒബാമയെങിനെ കുറ്റം പറയാനാകില്ല-ഇയാന്‍ റൈറ്റ്

May 21, 2020

ആഴ്സണല്‍ വിട്ടാല്‍ ഒബാമയെങിനെ കുറ്റം പറയാനാകില്ല-ഇയാന്‍ റൈറ്റ്

റയൽ മാഡ്രിഡിലേക്ക് പോകാൻ തീരുമാനിച്ചാൽ ആഴ്സണലിന് പിയറി-എമെറിക് ഓബാമേയാങിനെ കുറ്റപ്പെടുത്താനാവില്ലെന്ന് ഇയാൻ റൈറ്റ്.നല്ല ഒരു ഫുട്ബോള്‍ താരം ഈ അവസ്ഥയില്‍ സ്വാര്‍ഥത കാണിക്കണമെന്നും ഇയാന്‍ റൈറ്റ് കൂട്ടിച്ചേര്‍ത്തു.30 വയസ്സുള്ള താരത്തിന്‍റെ കരാര്‍ കാലാവധി 2 മാസം മാത്രമേ ഉള്ളൂ.

 

 

അദ്ദേഹം ടീമില്‍ തുടരണം എന്നാണ് എന്‍റെ ആഗ്രഹം പക്ഷേ അവന്‍ പോകാന്‍ തീരുമാനിച്ചാല്‍ അതില്‍ എനിക്ക് ഖേദം ഒന്നുമില്ല എന്നും അദ്ദേഹം സ്പോര്‍ നടത്തിയ അഭിമുഘത്തില്‍ പറഞ്ഞു.ഒരുപക്ഷേ ട്രോഫികള്‍ നേടാനുള്ള അദ്ദേഹത്തിന്റെ അവസാന അവസരം ആയിരിക്കും ഇത്.റയലില്‍ പോയാല്‍ അദ്ദേഹത്തിന് കിരീടം നേടാനുള്ള അവസരങ്ങള്‍ കൂടും.ആഴ്സണലില്‍ കാര്യങ്ങള്‍ മാറി തുടങ്ങി എന്നു പറഞ്ഞ ഇയാന്‍ റൈറ്റ് ഇപ്പോഴത്തെ കോച്ചിലുള്ള വിശ്വസം വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a comment