Foot Ball Top News

ജൂലിയന്‍ ബ്രാന്‍ഡിന്‍റെ കഴിവിന് ബാഴ്സയിലും റയല്‍ മാഡ്രിഡിലും കളിക്കാന്‍ കഴിയും- ഡിര്‍ക്ക് കുനെർട്ട്

May 21, 2020

ജൂലിയന്‍ ബ്രാന്‍ഡിന്‍റെ കഴിവിന് ബാഴ്സയിലും റയല്‍ മാഡ്രിഡിലും കളിക്കാന്‍ കഴിയും- ഡിര്‍ക്ക് കുനെർട്ട്

ബൊറൂസിയ ഡോർട്മുണ്ടിന്റെ ജൂലിയൻ ബ്രാൻഡിന് ബാഴ്‌സലോണയിലേക്കോ റയൽ മാഡ്രിഡിലേക്കോ പോകുന്നത് സാധ്യമാകുമെന്ന് മുൻ കോച്ച് ഡിർക്ക് കുനെർട്ട് അഭിപ്രായപ്പെടുന്നു. ഇതിന്  ജർമ്മനി ഇന്റർനാഷണൽ അദ്ദേഹത്തിന്റെ കഴിവിന്റെ 100 ശതമാനം എത്തിയാൽ മാത്രം മതി എന്നും കുനെര്‍ട്ട് പറഞ്ഞു.

 

 

ഗോളും സ്പോക്സും നടത്തിയ അഭിമുഘത്തിലാണ് കുനേര്‍ട്ട് തന്‍റെ ശിഷ്യന്‍റെ കഴിവിനെ  കുറിച്ച് പരമര്‍ശിച്ചത്.2019 ല്‍ 25 മില്യണ്‍ യൂറോയ്ക്ക്  ബേയര്‍ ലേവര്‍ക്കുസനില്‍ നിന്നും ബോറൂസ്സിയ ഡോര്‍ട്ട്മുണ്ടിലേക്ക് വന്ന ബ്രാന്‍ഡ് നിലവില്‍ മികച്ച ഫോമിലാണ്.പോയിന്‍റ് ടെബളില്‍ ബോറൂസിയയുടെ മുന്നേറ്റത്തിന് മികച്ച പിന്തുണ നല്‍കാന്‍ ബ്രാണ്ടിനായി.”അവന്‍ ഇതുവരെ അവന്‍റെ 100 ശതമാനം ഫോമിലെത്തിയിട്ടില്ല,എനിക്കത് ഉറപ്പാണ്.അങ്ങനെ സംഭവിച്ചാല്‍ ഒരു നാള്‍ അവന്‍ റയലിനോ ബാഴ്സലോണക്കോ വേണ്ടി കളിക്കും തീര്‍ച്ച” കുനേര്‍ട്ട് തന്‍റെ ശിഷ്യനെ കുറിച്ച് വാചാലനായി.

Leave a comment